Ratheena Director : മുസ്ലീം, ഭ‍‍ർത്താവ് കൂടെയില്ല, കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക

Published : Jan 21, 2022, 11:42 AM IST
Ratheena Director : മുസ്ലീം, ഭ‍‍ർത്താവ് കൂടെയില്ല,  കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക

Synopsis

ഭ‍ർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു, ഏഴ് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുണ്ട് എന്നീ കാരണങ്ങൾ പറഞ്ഞ് ഫ്ലാറ്റ് നിഷേധിക്കുന്നുവെന്ന് റത്തീന

കൊച്ചി: സിനിമ സംവിധാനം ചെയ്യുന്ന മുസ്ലീം ആയ സ്ത്രീ ആയതിനാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി  സംവിധായിക റത്തീന. ഫേസ്ബുക്കിലൂടെയാണ് റത്തീന തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയും പാ‍ർവ്വതിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന. മുസ്ലീം ആണെന്ന കാരണത്താൽ വീട് കിട്ടാത്ത അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വീട് നൽകാത്തതിന് പറയുന്ന കാരണങ്ങൾ ഭ‍ർത്താവ് കൂടെയില്ല എന്നതും സിനിമയിൽ ജോലി ചെയ്യുന്നു എന്നതും ഏഴ് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുണ്ട് എന്നതുമാണെന്നും റത്തീന ഫേസ്ബുക്കിൽ കുറിക്കുന്നു. 

റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

"റത്തീന ന്ന് പറയുമ്പോ??" 
"പറയുമ്പോ? " 
മുസ്ലിം അല്ലല്ലോ ല്ലേ?? "
"യെസ് ആണ്...'
" ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് 
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! 
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ 
എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 
"ബാ.. പോവാം ...." 
---
Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം..

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ