എന്താണ് കഥ? ചോദ്യവുമായി മമ്മൂട്ടി; ഒടുവിൽ മരണവംശം 'മമ്മൂക്ക'യുടെ കയ്യിലെത്തിച്ച് പി വി ഷാജി കുമാർ

Published : Aug 11, 2024, 12:20 PM IST
എന്താണ് കഥ? ചോദ്യവുമായി മമ്മൂട്ടി; ഒടുവിൽ മരണവംശം 'മമ്മൂക്ക'യുടെ കയ്യിലെത്തിച്ച് പി വി ഷാജി കുമാർ

Synopsis

മമ്മൂട്ടി നായകനായി എത്തിയ പുത്തന്‍പണം എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് പി വി ഷാജികുമാര്‍ ആയിരുന്നു. 

ന്റെ 'മരണവംശം' എന്ന നേവൽ മമ്മൂട്ടിയ്ക്ക് നൽകിയ സന്തോഷം പങ്കുട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ. ഒരു മാസം മുൻപ് മരണവംശത്തിന്റെ കഥ എന്താണെന്ന് ചോദിച്ച് മമ്മൂട്ടി മെസേജ് ഇട്ടിരുന്നുവെന്നും ഒടുവിൽ കഴിഞ്ഞ ദിവസം പുസ്തകം കൈമാറിയെന്നും ഷാജി കുമാർ കുറിക്കുന്നു. 

“എന്താണ് മരണവംശത്തിൻറെ കഥ ..?”ഒരു മാസം മുമ്പ് വാട്സാപ്പിൽ മമ്മൂക്കയുടെ മെസ്സേജ്. "2016-ൽ പുത്തൻപണത്തിൻറെ ഷൂട്ട് സമയത്ത് ഞാനീ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു .." "ഞാനത് മറന്നുപോയല്ലോ.." "ഞാൻ നോവലും കൊണ്ടുവരാം..""വരൂ.." തിരക്കിനിടയിൽ മമ്മൂക്കക്ക് നോവൽ വായിക്കാനൊക്കെ എവിടെ നേരം എന്നാലോചിച്ച് ഞാൻ പോയിക്കണ്ടില്ല. മൂന്നാഴ്ച മുമ്പ് മറ്റൊരു പരിപാടിയിൽ വെച്ച് കണ്ടപ്പോൾ മമ്മൂക്ക വീണ്ടും ചോദിച്ചു.“എവിടെ മരണവംശം..?” അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ കണ്ടു. മരണവംശം കൊടുത്തു. കഥ തുടരും..", എന്നാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഷാജി കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ഏതാനും നാളുകൾക്ക് മുൻപാണ്  'മരണവംശം' സിനിമയാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. നടനും സംവിധായകനുമായ രാജേഷ് മാധവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മരണവംശം, ഷാജികുമാറിന്റെ ആദ്യ നോവലാണ്. കാസർകോടിനും കർണാടകയ്ക്കും അതിർത്തിയായി ഉള്ള ഏര്‍ക്കാന എന്ന സാങ്കർപ്പിക പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണ് മരണവംശം. മൂന്ന് തലമുറകളുടെ സ്നേഹവും പ്രതികാരവുമാണ് ഇതിവൃത്തം. 

100 കോടിയിൽ ഒരുങ്ങിയ ചിത്രം, കളക്ഷൻ റെക്കോർഡിടുമോ ? വിക്രമിന്റെ 'തങ്കലാൻ' കേരള ബുക്കിങ്ങിന് ആരംഭം

ജനം, വെള്ളരിപ്പാടം, കിടപ്പറസമരം തുടങ്ങിയ കഥാസമാഹാരങ്ങൾ രചിച്ച ഷാജികുമാർ, ടേക്ക് ഓഫ്, കന്യക ടാക്കീസ്, ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പുത്തന്‍പണം എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് പി വി ഷാജികുമാര്‍ ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍