100 കോടിയിൽ ഒരുങ്ങിയ ചിത്രം, കളക്ഷൻ റെക്കോർഡിടുമോ ? വിക്രമിന്റെ 'തങ്കലാൻ' കേരള ബുക്കിങ്ങിന് ആരംഭം
ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും.
തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാൻ. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ ശക്തമായ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പ്രശസ്ത തമിഴ് നടൻ പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്. എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിക്രമിന്‍റെ, മറ്റൊരു വിസ്മയ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
'ആറാട്ടണ്ണൻ പേടിച്ച് നിൽപ്പാണ്, ചെകുത്താനൊപ്പം സന്തോഷ് വർക്കിയും തെറ്റുകാരൻ': ബാല
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പിആർഒ- ശബരി എന്നിവരാണ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..