'പുകവലി ഉപേക്ഷിച്ചു', വെളിപ്പെടുത്തി ആമിര്‍ ഖാൻ, വാക്കുകള്‍ ഏറ്റെടുത്ത് നടന്റെ ആരാധകര്‍

Published : Jan 11, 2025, 01:35 PM IST
'പുകവലി ഉപേക്ഷിച്ചു', വെളിപ്പെടുത്തി ആമിര്‍ ഖാൻ, വാക്കുകള്‍ ഏറ്റെടുത്ത് നടന്റെ ആരാധകര്‍

Synopsis

പുകവലി ഉപേക്ഷിച്ചെന്ന് ആമിര്‍ ഖാൻ.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ആമിര്‍. പുകവലി ഉപേക്ഷിച്ച കാര്യം ബോളിവുഡ് താരം വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.  വര്‍ഷങ്ങളായി ഞാൻ സിഗരറ്റ് വലിക്കാറില്ല, മോശം ശീലമായിരുന്നു അത് എന്നും പറയുന്നു ആമിര്‍.

മുമ്പ് പുകയില എൻജോയ് ചെയ്‍തിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങളായി ഉപേക്ഷിച്ചിച്ചിട്ട്. പുകവലി ഒട്ടും നല്ല ശീലമല്ല. ആരും അത് ഒരിക്കലും ചെയ്യരുത്. മോശം ആ ശീലം ഉപേക്ഷിച്ചതില്‍ താൻ വലിയ സന്തോഷവാനാണ്. ഞാനത് ഉപേക്ഷിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്തു. പുകവലി ഉപേക്ഷിക്കാൻ എല്ലാ ആള്‍ക്കാരോടും താൻ അഭ്യര്‍ഥിക്കുകയാണെന്നും നടൻ ആമിര്‍ വ്യക്തമാക്കി.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാ ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു.

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'