ആർ ശരത്തിന് ആദരവായി ഹ്രസ്വചിത്ര മേളയിൽ അഞ്ച് ചിത്രങ്ങൾ

Published : Sep 24, 2026, 05:11 PM IST
r sarath remembrance at idsffk 2026 his 5 movies to showcase

Synopsis

അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ആർ ശരത്തിന് ആദരമർപ്പിച്ച് പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയിൽ അദ്ദേഹത്തിന്‍റെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ആർ ശരത്തിന് ആദരമർപ്പിച്ച് പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ പ്രദർശിപ്പിക്കും. "ഭൂമിക്ക് ഒരു ചരമഗീതം", "ബറിയൽ ഓഫ് ഡ്രീംസ്", "ഡിയർ കൃഷ്ണ", "ഡിവൈൻ ലവ്" ,"ദേവവാദ്യങ്ങൾ" എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ.

കവി ഒ.എൻ.വി. കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് 2006 ൽ പുറത്തിറങ്ങിയ "ഭൂമിക്ക് ഒരു ചരമഗീതം". 2024ൽ പുറത്തിറങ്ങിയ, ഭോപാൽ വാതക ദുരന്തത്തിന്റെ പശ്ചാത്തലവും അതിന്റെ ആഘാതവും ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി ചിത്രമാണ് 'ബറിയൽ ഓഫ് ഡ്രീംസ്". അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ ഡോക്യുമെന്ററിയുടെ കാതൽ. വി കെ കൃഷ്ണ മേനോന്റെ ബ്രിട്ടനിലെ ജീവിതവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും, തുടർന്ന് നയതന്ത്ര-രാഷ്ട്രീയ രംഗത്ത് വഹിച്ച പ്രധാന പങ്കും രേഖപ്പെടുത്തുന്ന, 2004ൽ പുറത്തിറങ്ങിയ ഡോക്യൂമെന്ററിയാണ് 'ഡിയർ കൃഷ്ണ". 2003ൽ പുറത്തിറങ്ങി, ചിത്രകാരൻ രാജാ രവിവർമ്മയുടെ ജീവിതവും സൃഷ്ടികളും രേഖപ്പെടുത്തുന്ന ഡോക്യൂമെന്ററിയാണ് "ഡിവൈൻ ലവ്. ക്ഷേത്രങ്ങളിൽ ആചാരപരവും അനുഷ്ഠാനപരവുമായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളെയും അവയുടെ ശബ്ദങ്ങളുടെ പ്രാധാന്യത്തെയും വിവരിക്കുന്ന ' 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് "ദേവവാദ്യങ്ങൾ".

സമാന്തര സിനിമകളിലൂടെയും ശ്രദ്ധേയമായ പ്രമേയങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആർ. ശരത് പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പരിസ്ഥിതി, രാഷ്ട്രീയം, കുടുംബം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾ കൈകാര്യം ചെയ്തിരുന്നത്. 2000-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ചിത്രമായ 'സായഹ്നം' മികച്ച നവാ​ഗത സംവിധായകനുള്ള ദേശീയ ബഹുമതി നേടി. കൂടാതെ ഇന്തോ- ചൈനീസ് സഹകരണ സംരംഭമായ 'ദി ഡിസയർ' 2011-ലെ ജനീവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘ആരം’ നാളെ മുതൽ തിയേറ്ററുകളിൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
മലയാളത്തില്‍ അടുത്ത ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍; 'അമാനുഷികം' നാളെ മുതല്‍