
തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിനിന്ന നടിയാണ് രാധിക ശരത്‍കുമാര്‍. മലയാളത്തിലും രാധിക ശരത്‍കുമാര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപോഴും സജീവമായിട്ടുള്ള രാധിക ശരത്‍കുമാര്‍ തന്റെ ഫോട്ടോകളും വിശേഷങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. രാധിക ശരത്‍കുമാറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
സ്‍ത്രീത്വത്തെയും മര്യാദയെയും ആര്‍ദ്രതയെയും ബാല്യത്തെയുമൊക്കെ സൂചിപ്പിക്കുന്ന നിറമായിട്ട് പിങ്കിനെ കണക്കാക്കാറുണ്ട്. പിങ്കിന് പല അര്‍ഥങ്ങളുണ്ട്, അതിലൊന്ന് ആരോഗ്യവും എന്നാണ് രാധിക ശരത്‍കുമാര്‍ പറയുന്നത്. പിങ്ക് സാരി ധരിച്ചുള്ള ഫോട്ടോയും രാധിക ശരത്‍കുമാര്‍ പങ്കുവെച്ചിരിക്കുന്നു. കൊവിഡ് കാലത്ത് അനുയോജ്യമായ അര്‍ഥം എന്നാണ് രാധിക ശരത്‍കുമാര്‍ എഴുതിയതിനെ കുറിച്ച് കമന്റുകള്‍ വരുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രാധിക ശരത്‍കുമാര്‍ നേടിയിട്ടുണ്ട്.
സ്വര്‍ണ മെഡല്‍, കൂടും തേടി, അര്‍ഥന, മകൻ എന്റെ മകൻ തുടങ്ങിയവാണ് രാധിക ശരത്‍കുമാര്‍ അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.