ജനത ഗാരേജ് സംവിധായകന്‍ കൊരട്ടല ശിവ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 

ഹൈദരാബാദ്: ആഗോള ഹിറ്റായ ആര്‍ആര്‍ആര്‍ എന്ന സിനിമയ്ക്ക് ശേഷം ജൂനിയര്‍ എന്‍ടിആറിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം ദേവര പാര്‍ട്ട് 1 ആണ്. ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഭാഷകളിലും- തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ഈ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ജനത ഗാരേജ് സംവിധായകന്‍ കൊരട്ടല ശിവ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ദേവരയുടെ റിലീസ് മാറ്റിയിരുന്നു. ഇപ്പോള്‍ പുതിയ ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 

ഈ വര്‍ഷം ഒക്ടോബര്‍ 10ന് ആയിരിക്കും ദേവര റിലീസ് ചെയ്യുക. തന്‍റെ ഓഫീഷ്യല്‍ എക്സ് അക്കൗണ്ടിലൂടെ ജൂനിയര്‍ എന്‍ടിആര്‍ തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. 

വിഎഫ്‌എക്‌സ് ജോലികള്‍ ദ്രുതഗതിയിൽ നടക്കുമ്പോഴും ദേവരയ്ക്കായി ഏകദേശം 20 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന വാര്‍ത്ത. ദേവരയിലെ പ്രതിനായക വേഷം ചെയ്യുന്ന സെയ്ഫ് അലി ഖാന്റെ പരിക്ക് കാരണം ഇത് അൽപ്പം നീണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദ്രന്‍ ആണ് ദേവരയുടെ സംഗീതം. വിഎഫ്എക്സ് ജോലികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതിനാലാണ് നേരത്തെ പ്രഖ്യാപിച്ച തീയതി അണിയറക്കാര്‍ മാറ്റി ആറുമാസം നീട്ടിയത് എന്നാണ് വിവരം. 

എൻ‌ടി‌ആർ ജൂനിയറും ആർ‌ആർ‌ആറിന് ശേഷമുള്ള അടുത്ത പടം എന്ന നിലയില്‍ ക്വാളിറ്റിയില്‍ ഒരു കുറവും ആഗ്രഹിക്കുന്നില്ല. കൂടാതെ ഒരു വലിയ സിനിമാറ്റിക് അനുഭവം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു അതിനാലാണ് റിലീസ് നീട്ടിയത് എന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ബജറ്റ് 90 കോടിയോളം; രജനി പ്രധാന വേഷത്തില്‍ എത്തിയിട്ടും ദയനീയം; ‘ലാൽ സലാം’നേടിയ തുക കേട്ടാല്‍ ഞെട്ടും.!

'ആരാണ് ആ പാലക്കാടുകാരി കുട്ടി?' റെനീഷയാണോയെന്ന് ആരാധകർ; റിനോഷിന്‍റെ മറുപടി ഇങ്ങനെ.!