Latest Videos

കിട്ടിയതിൽ കൂടുതലും നെഗറ്റീവും ട്രോളുകളും, എന്നിട്ടും കളക്ഷനിൽ പിടിച്ചുനിന്നു; 'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്

By Web TeamFirst Published Oct 25, 2023, 5:51 PM IST
Highlights

2005ൽ രജനികാന്ത് നായകനായി എത്തിയ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാ​ഗമാണ് ചന്ദ്രമുഖി 2.

രാഘവ ലോറൻസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിം​ഗ്. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. കങ്കണ റാവത്ത് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി വാസു ആണ്. 

2005ൽ രജനികാന്ത് നായകനായി എത്തിയ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാ​ഗമാണ് ചന്ദ്രമുഖി 2. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി.  2020ല്‍ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. അന്ന് രജനികാന്തും ലോറൻസും പ്രധാന വേഷങ്ങളിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തിൽ മാറ്റം വരിക ആയിരുന്നു. 

അതേസമയം, സമീപകാലത്ത് റിലീസ് ചെയ്ത കങ്കണയുടെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ പരാജയം നേരിട്ടിരുന്നു. വൻ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രങ്ങളും ഇക്കൂട്ടത്തിൽപെടും. തുടരെയുള്ള പരാജയങ്ങളിൽ നിന്നുള്ള നേരിയ ആശ്വാസം ചന്ദ്രമുഖി 2വിൽ നിന്നും കങ്കണയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. 

'ജവാന്' വാങ്ങിയത് 'ലിയോ'യെക്കാൾ കൂടുതൽ; അനിരുദ്ധിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

സെപ്റ്റംബർ 28നാണ് ചന്ദ്രമുഖി 2 റിലീസ് ചെയ്തത്. ആദ്യം ദിനം മുതൽ കൂടുതലും നെ​ഗറ്റീവ് റിവ്യുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. കൂടാതെ പല രം​ഗങ്ങളിലെയും വിഎഫ്കിസിനെ പരി​ഹസിച്ചു കൊണ്ടുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കങ്കണയുടെയും ലോറൻസിന്റെയും പ്രകടനം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിൽ  31 കോടിയാണ് ചിത്രം നേടിയത്. ട്രാക്കർമാരുടെ കണക്ക് പ്രകാരം ചന്ദ്രമുഖി 2 ഇതുവരെ നേടിയത് 58. 25 കോടിയാണ്. കേരളത്തിൽ നിന്നും ചിത്രം 1കോടിക്ക് മേൽ നേടിയെന്നും ഇവർ പറയുന്നു. 60-65 കോടി വരെയാണ് ചിത്രത്തിന്റെ ബജറ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!