Latest Videos

'ജവാന്' വാങ്ങിയത് 'ലിയോ'യെക്കാൾ കൂടുതൽ; അനിരുദ്ധിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

By Web TeamFirst Published Oct 25, 2023, 4:29 PM IST
Highlights

ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സം​ഗീത സംവിധായകൻ അനിരുദ്ധ് ആണെന്നാണ് റിപ്പോർട്ടുകൾ.

ൽബങ്ങളിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ ആളാണ് അനിരുദ്ധ് രവിചന്ദർ. രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത 'ത്രീ' എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവെറി'യിലൂടെ അനിരുദ്ധ് നേടിയെടുത്തത് തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസായിരുന്നു. പിന്നീട് അനിരുദ്ധിന്റേതായി റിലീസ് ചെയ്ത എല്ലാ പാട്ടുകളും ആരാധകർക്ക് ആവേശമായി. ഇന്ന് തമിഴിൽ റിലീസ് ചെയ്യുന്ന ഭൂരിഭാ​ഗം സിനിമകളുടെയും സം​ഗീതമൊരുക്കുന്നത് അനിരുദ്ധ് തന്നെയാണ്. അതായത് തിമിഴ് ഇന്റസ്ട്രിയിൽ ഒഴിച്ചു കൂടാനാകാത്ത ആളായി അനിരുദ്ധ് മാറികഴിഞ്ഞു എന്ന് വ്യക്തം.

ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിൽ സം​ഗീതം ഒരുക്കി, ബോളിവുഡിലും അനിരുദ്ധ് തന്റെ സാന്നിധ്യം അറിയിച്ചു. വിജയ് നായകനായി എത്തിയ ലിയോ ആണ് അനിരുദ്ധ് സം​ഗീതം ഒരുക്കിയ ഏറ്റവും ഒടുവിലത്തെ സിനിമ. ഇപ്പോഴിതാ ചിത്രത്തിലേക്കായി അനിരുദ്ധ് വാങ്ങിയ പ്രതിഫല വിവരങ്ങളാണ് പുറത്തുവരുന്നത്. 

ലിയോയിൽ എട്ട് കോടിയാണ് അനിരുദ്ധ് വാങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ജവാനിൽ അനിരുദ്ധ് വാങ്ങിയത് 10 കോടിയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇനി വരാനിരിക്കുന്ന തലൈവർ 170, 171 എന്നീ ചിത്രങ്ങൾക്കും അനിരുദ്ധ് ആണ് സം​ഗീതം ഒരുക്കുന്നത്. ഇവ രണ്ടും രജനികാന്ത് ചിത്രങ്ങളാണ്. 

'ജയിലറി'ലെ മോഹന്‍ലാലിനെ പോലെ, 'ഓസ്‍ലറി'ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം

അതേസമയം, ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സം​ഗീത സംവിധായകൻ അനിരുദ്ധ് ആണെന്നാണ് റിപ്പോർട്ടുകൾ. ഒസ്കർ ജേതാവ് എ ആർ റഹ്മാനെ പിന്തള്ളിയാണ് അനിരുദ്ധ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിനിടെ ലിയോയിലെ 'ഓര്‍ഡിനറി പേഴ്സണ്‍' എന്ന ട്രാക്ക് അനിരുദ്ധ് അടിച്ചുമാറ്റിയതാണെന്ന ആരോപണം ഉയരുന്നുണ്ട്. ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ട്രാക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!