Asianet News MalayalamAsianet News Malayalam

'കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്'; ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറയുന്നു

ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ജാമ്യ ഉത്തരവ് പുറത്ത് വന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്.

Mukul Rohatgi says Shah Rukh Khan cried tears of joy after son Aryan got bail
Author
Mumbai, First Published Oct 30, 2021, 10:05 PM IST

ന്നായിരുന്നു ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) അറസ്റ്റിലായ, ഷാരൂഖ് ഖാന്റെ (Shahrukh khan) മകൻ ആര്യൻ ഖാൻ (Aryan Khan) ജാമ്യത്തിലിറങ്ങിയത്. ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിന് പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തതിനാൽ ജയിൽ മോചനം ഇന്നത്തേക്ക് മാറ്റിവയ്ക്കുക ആയിരുന്നു.  കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ജാമ്യ വാർത്ത കേട്ടതെന്ന് പറയുകയാണ് ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി(Mukul Rohatgi).

''അദ്ദേഹം വളരെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍ കരയുന്നുമുണ്ടായിരുന്നു. അയാൾ ആശങ്കാകുലനായ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കേസിന്‍റെ കുറിപ്പുകൾ തയ്യാറാക്കുകയും എന്നോട് ചർച്ച ചെയ്യുകയും ചെയ്തു'' മുകുള്‍ റോത്തഗി പറഞ്ഞു. 

ഭാര്യ ഗൗരി ഖാന്‍റെ അവസ്ഥയിലും മാറ്റമില്ലായിരുന്നു. മകന് ജാമ്യം കിട്ടിയ വാര്‍ത്ത കേട്ടപ്പോള്‍ ഗൗരിയുടെ കണ്ണുനിറഞ്ഞു. തുടര്‍ന്ന് മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ ഷാരൂഖിനെ വിളിച്ചു അഭിനന്ദിച്ചിരുന്നു. ജാമ്യവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ സുഹൃത്തുക്കളും ആരാധകരും ഷാരൂഖിന്‍റെ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. 

Read Also: ജാമ്യത്തിന്റെ പകർപ്പ് സമയത്ത് എത്തിക്കാനായില്ല; ആര്യൻ ഖാന്റെ ജയിൽ മോചനം ഇന്നില്ല

22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തിയത്. രാവിലെ മുതൽ ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് മുന്നിലേക്കും ജയിലിന് മുന്നിലേക്കും നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. പടക്കം പൊട്ടിച്ചും ബാന്‍റ് മേളം കൊണ്ടും ആരാധകർ ആഘോഷത്തിമിർപ്പിലായിരുന്നു. 

ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ജാമ്യ ഉത്തരവ് പുറത്ത് വന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി.  അ‍ഞ്ചര വരെയായിരുന്നു ജയിലിൽ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല. സമയം നീട്ടി നൽകില്ലെന്ന് ജയിൽ സൂപ്രണ്ടും അറിയിച്ചതോടെ ജയിൽ വാസം ഒരു രാത്രികൂടി നീളുകയായിരുന്നു.   രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ  14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.

Read More: ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി; മോചനം അറസ്റ്റിലായി 22 ദിവസത്തിനു ശേഷം; ഷാരൂഖ് മന്നത്തിലേക്ക് കൊണ്ടുപോയി

Follow Us:
Download App:
  • android
  • ios