ഭ്രമയുഗത്തിനുശേഷം വീണ്ടും രാഹുൽ സദാശിവൻ, ഇത്തവണ പ്രണവ് മോഹൻലാല്‍

Published : Mar 24, 2025, 12:39 PM IST
ഭ്രമയുഗത്തിനുശേഷം വീണ്ടും രാഹുൽ സദാശിവൻ, ഇത്തവണ പ്രണവ് മോഹൻലാല്‍

Synopsis

വീണ്ടും ഹൊറര്‍ പടവുമായി ഭ്രമയുഗം സംവിധായകൻ രാഹുല്‍ സദാശിവൻ.

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമ്മാണ സംരഭമായ NSS2 ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.

നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നതും, പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രത്തിനായി ഒരുങ്ങുന്നതും.

 2025 ജൂൺ വരെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു.  ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന ഈ നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള  തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പിആർഒ ശബരി.

Read More: മലൈക്കോട്ടൈ വാലിബൻ പരാജയപ്പെട്ടതെന്തുകൊണ്ട്?, കാരണം പറഞ്ഞ് മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം