അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'സർവ്വം മായ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വൻ വിജയം നേടി. ഹൊറർ-കോമഡി വിഭാഗത്തിലുള്ള ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേടി.
അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'സർവ്വം മായ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഹൊറർ- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് കരസ്ഥമാക്കിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി നേടിയ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിക്കൊപ്പം റിയ ഷിബു അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം സോഷ്യൽ മീഡിയയിലും വലിയ ഹിറ്റാണ്. സർവ്വം മായയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന കഥാപാത്രവും റിയ ഷിബുവിന്റേതായിരുന്നു.
ഇപ്പോഴിതാ സർവ്വം മായയിലെ ഡെലുലുവും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ഒരുമിക്കുന്ന എ.ഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡെലുലു യുഗം എന്ന തലക്കെട്ടോടെ അഖിൽ കിളിയൻ എന്ന ആർട്ടിസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സിനിമകളിലെ ലൊക്കേഷൻ ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യയുപയോഗിച്ച് റീ ക്രിയേറ്റ് ചെയ്ത അഖിലിന്റെ ചിത്രങ്ങൾ നേരത്തെയും വൈറലായിരുന്നു. നിരവധി പേരാണ് ഡെലുലു യുഗം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.



