പൊടി പിടിച്ച് ബ്രഹ്‍മാണ്ഡ ലൊക്കേഷന്‍, കൊവിഡില്‍ നിര്‍ത്തിവെച്ച രാജമൗലി ചിത്രം പുനഃരാരംഭിച്ചു; വീഡിയോ

By Web TeamFirst Published Oct 7, 2020, 10:26 AM IST
Highlights

രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

ഹൈദരാബാദ്: കൊവിഡിനെ തുടർന്ന് നിർത്തിവച്ച എസ്എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഷൂട്ടിങ് പുനഃരാരംഭിച്ചു. മാസങ്ങളോളം അടച്ചിട്ട സിനിമയുടെ ബ്രഹ്മാണ്ഡ സെറ്റ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ തുറന്നത്. പൊടിപിടിച്ച ബ്രഹ്മാണ്ഡ സെറ്റുകള്‍ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്ത വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 

സിനിമയുടെ ഷൂട്ടിങ് സാമഗ്രികളെല്ലാം പൊടിപിടിച്ച നിലയിലായിരുന്നു. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലും ഇത് കാണാം. രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

Read Also: രാജമൗലിയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍: പുകഴ്‍ത്താൻ വാക്കുകള്‍ മതിവരാതെ ചിരഞ്‍ജീവി

സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെ ആയിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലി. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

click me!