വിജയ് വാരിസില്‍ രജനി ഡയലോഗ് കോപ്പിയടിച്ചോ?; വിജയിയെ ട്രോളി രജനീകാന്ത് ആരാധകര്‍.!

Published : Jan 05, 2023, 06:11 PM IST
വിജയ് വാരിസില്‍  രജനി ഡയലോഗ് കോപ്പിയടിച്ചോ?; വിജയിയെ ട്രോളി രജനീകാന്ത് ആരാധകര്‍.!

Synopsis

കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനുവരി 11ന് വാരിസ് തിയറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. 

ചെന്നൈ: വിജയ് ചിത്രമായ വാരിസിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളി ആണ്. റിലീസ് ചെയ്ത് 19 മണിക്കൂറിൽ ആണ് 21 മില്യൺ കാഴ്ചക്കാരെ വാരിസ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 1. 7 മില്യൺ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലർ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റർടെയ്നർ ആകും സിനിമയെന്ന് ഉറപ്പുനൽകുന്നതാണ് ട്രെയിലർ. ഇതിലെ സ്റ്റിൽസും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനുവരി 11ന് വാരിസ് തിയറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. എന്നാല്‍ തമിഴകത്ത് പുതിയ തര്‍ക്കത്തിന് വഴിവച്ചിരിക്കുകയാണ് ട്രെയിലര്‍. ട്രെയിലറിലെ ഒരു ഡയലോഗ് രജനി ചിത്രത്തിന്‍റെ കോപ്പിയടിയാണ് എന്നാണ് രജനി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 

എനിക്ക് അടിയും സ്നേഹവും നല്‍കരുത് അത് ഇരട്ടിയായി തിരിച്ച് നല്‍കും എന്ന ട്രെയിലറിലെ ഡയലോഗിന് സമാനമായ ഡയലോഗ് പഴയൊരു രജനി ചിത്രത്തില്‍ ഉണ്ടെന്നാണ് വീഡിയോ സഹിതം രജനി ആരാധകര്‍ ആരോപിക്കുന്നത്. ഇതിന്‍റെ പേരില്‍ ഫാന്‍ ഫൈറ്റും തമിഴ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, പതിവുപോലെ കേരളത്തിൽ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് വിജയ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാൻസ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാൻസ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്‍ട്ടായെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  

തുനിവിനെ വെല്ലാൻ വാരിസ്; 'ആട്ടനായകനാ'യി നിറഞ്ഞാടി വിജയ്, 20 മില്യൺ കടന്ന് ട്രെയിലർ

തമിഴ്നാട്ടിൽ ഇക്കുറി 'താരപ്പൊങ്കല്‍'; അജിത്തിനോട് ഏറ്റുമുട്ടാൻ വിജയ്, 'വാരിസ്' റിലീസ് തിയതി

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

49-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ ഫെബ്രുവരി 5 വരെ സമർപ്പിക്കാം
15 കോടിയിൽ തുടക്കം, അവസാനം എത്ര കിട്ടി? കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി