Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ ഇക്കുറി 'താരപ്പൊങ്കല്‍'; അജിത്തിനോട് ഏറ്റുമുട്ടാൻ വിജയ്, 'വാരിസ്' റിലീസ് തിയതി

തുനിവിനൊപ്പം തന്നെ ജനുവരി 11ന് വാരിസും തിയറ്ററുകളിൽ എത്തും.

actor vijay movie Varisu release worldwide in theatres on January 11th
Author
First Published Jan 5, 2023, 9:13 AM IST

ണ്ട് സൂപ്പർ താര ചിത്രങ്ങളുടെ റിലീസിന് ഒരേസമയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും തിയതികൾ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം തുനിവിന്റെ റിലീസ് തിയതി നിർമ്മാതാക്കൾ പുറത്തുവിടുകയും ചെയ്തു. ജനുവരി 11നാണ് അജിത് ചിത്രത്തിന്റെ റിലീസ്. ഇതിന് പിന്നാലെ വാരിസിന്റെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

തുനിവിനൊപ്പം തന്നെ ജനുവരി 11ന് വാരിസും തിയറ്ററുകളിൽ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പർതാര ചിത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ആര് വാഴും ആര് വീഴും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുക ആണ്. സോഷ്യൽ മീഡിയ നിറയെ ഫാൻ മെയ്ഡും ഓഫീഷ്യലുമായിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും വൈറലാകുകയാണ്. 

കഴിഞ്ഞ ദിവസമാണ് വാരിസിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പതിനാറ് മണിക്കൂറിന് ഉള്ളിൽ 19 മില്യൺ കാഴ്ച്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. വിജയ് രാജേന്ദ്രന്‍ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുകയാണ് വിജയ് രാജേന്ദ്രൻ. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്.

'പഠാനെ' വിടാതെ വിമർശകർ; കട്ടൗട്ടുകൾ ചവിട്ടിക്കൂട്ടി, സിനിമ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ് - വീഡിയോ

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് തമിഴിലും തെലുങ്കിലുമായി ഒരേസമയം റിലീസ് ചെയ്യും. രശ്മിക മന്ദാനയാണ് നായിക. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിലുടനീളം തുല്യ സ്‌ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുന്നതെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios