ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമ, പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jul 16, 2021, 02:22 PM IST
ബിഗ് ബോസ് ഫെയിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമ, പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

തമിഴ് സിനിമയില്‍ സൂര്യ ജെ മേനോൻ.


ബിഗ് ബോസിലൂടെയാണ് സൂര്യ ജെ മേനോൻ മലയാളികളുടെ പ്രിയങ്കരിയായത്. കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളുമാണ് സൂര്യ ജെ മേനോൻ. ഏറ്റവും ഒടുവിലായിട്ടായിരുന്നു സൂര്യ ജെ മേനോൻ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. ഇപോഴിതാ തന്റെ ഒരു സ്വപ്‍നം യാഥാര്‍ഥ്യമാകുന്നതിനെ കുറിച്ച് അറിയിച്ചിരിക്കുകയാണ് സൂര്യ ജെ മേനോൻ.

സൂര്യ ജെ മേനോന്റെ കഥ സിനിമയാകുകയാണ്. ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സ്വപ്‍നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നാണ് സൂര്യ എഴുതിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററും സൂര്യ ജെ മേനോൻ പുറത്തുവിട്ടു.

അവതാരകയെന്ന നിലയിലും സൂര്യ ജെ മേനോൻ ശ്രദ്ധേയയാണ്.

സിനിമയ്‍ക്കായി എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണമെന്നും സൂര്യ ജെ മേനോൻ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ