Rajinikanth Birthday : 'പ്രിയ രജനിക്ക്'; സ്റ്റൈല്‍ മന്നന് പിറന്നാളാശംസകളുമായി മമ്മൂട്ടി

Published : Dec 12, 2021, 10:05 AM IST
Rajinikanth Birthday : 'പ്രിയ രജനിക്ക്'; സ്റ്റൈല്‍ മന്നന് പിറന്നാളാശംസകളുമായി മമ്മൂട്ടി

Synopsis

രജനീകാന്തിന് 71-ാം പിറന്നാള്‍

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ (Rajinikanth) 71-ാം പിറന്നാള്‍ ദിനത്തില്‍ (Birthday) ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി (Mammootty). തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം 'ദളപതി'യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. "സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക", ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

അതേസമയം നിരവധി താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ രജനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. രജനി ആരാധകരും മറ്റു താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളും രജനിയോടുള്ള തങ്ങളുടെ സ്‍നേഹമറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. HBDSuperstarRajinikanth എന്ന ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. ഇതിനകം രണ്ടര ലക്ഷത്തിലേറെ ട്വീറ്റ് ആണ് ഈ ടാഗില്‍ എത്തിയിരിക്കുന്നത്. 

അതേസമയം 'അണ്ണാത്തെ'യുടെ ബോക്സ് ഓഫീസ് വിജയത്തിന്‍റെ സന്തോഷത്തിലുമാണ് പിറന്നാള്‍ ദിനത്തില്‍ രജനി. സിരുത്തൈ ശിവ ആദ്യമായി രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രം നവംബര്‍ നാലിനാണ് തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം കോളിവുഡില്‍ നിന്നെത്തിയ ഏറ്റവും വലിയ റിലീസ് ആയിരുന്നു ചിത്രം. ആദ്യദിനം മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും 'രജനി പ്രഭാവം' ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചു. ചിത്രം ഇതിനകം 200 കോടി ക്ലബ്ബ് പിന്നിട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ