
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 69-ാം പിറന്നാാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കുടുംബം. ഡിസംബർ 12നാണ് രജനിയുടെ ജന്മദിനം. ഇതിന് മുമ്പ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തിൽ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കുടുംബം. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. തിങ്കളാഴ്ച രജനിയുടെ ചെന്നൈയിലെ വസതിയിലാണ് പിറന്നാൾ ആഘോഷങ്ങൾ നടന്നത്.
പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുന്ന രജനിയുടെയും ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂജയ്ക്കെത്തിയവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തലൈവന്റെ ചിത്രങ്ങളും വൈറലാണ്. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു അതിഥികളടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നത്. വെള്ള മുട്ടും ഷർട്ടുമായിരുന്നു രജനിയുടെ വസ്ത്രം. പരമ്പരാഗത കാഞ്ചിപുരം സാരിയാണ് രജനിയുടെ ഭാര്യ ലത രംഗചാരിയും മക്കളായ ഐശ്വര്യയും സൗന്ദര്യയും ധരിച്ചിരുന്നത്.
എആർ മുരുഗദോസിന്റെ ദർബർ ആണ് രജനികാന്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ നേരത്തെതന്നെ ഹിറ്റാണ്. 25 വർഷങ്ങൾക്ക് ശേഷം രജനി പൊലീസ് വേഷത്തിലെത്തുന്നു ചിത്രമാണ് ദർബാർ. അടുത്ത വർഷം ജനുവരിയിൽ ചിത്രം റിലീസിനെത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ