പ്രതിഷേധങ്ങൾക്കിടെ രജനികാന്ത് വിദേശത്തേക്ക്; വിദഗ്ധ പരിശോധനയ്‍ക്കെന്ന് വിശദീകരണം

Published : Jan 01, 2021, 10:38 AM ISTUpdated : Jan 01, 2021, 10:51 AM IST
പ്രതിഷേധങ്ങൾക്കിടെ രജനികാന്ത് വിദേശത്തേക്ക്; വിദഗ്ധ പരിശോധനയ്‍ക്കെന്ന് വിശദീകരണം

Synopsis

വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കി. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം.

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങൾക്കിടെ നടന്‍ രജനികാന്ത് വിദേശത്തേക്ക്. ജനുവരി 14ന് രജനി സിംഗപ്പൂരിലേക്ക് തിരിക്കും. വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കി. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം.

രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതോടെ തമിഴ്നാട്ടില്‍ ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. വിവിധയിടങ്ങളില്‍ രജനികാന്തിന്‍റെ കോലം കത്തിച്ചു. ഇന്നലെ രജനികാന്തിന്റെ വീടിന്റെ മുന്നിൽ ഒരു ആരാധകൻ ആത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു. ചെന്നൈ സ്വദേശി മുരുകേശനാണ് തീകൊളുത്തിയത് ആത്മഹത്യക്ക് ശ്രമിച്ചത്. രജനികാന്ത് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാശ്രമം. ഗുരുതരമായി പൊള്ളലേറ്റ ആരാധകനെ ആശുപത്രിയിലേക്ക് മാറ്റി.
 

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'