എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

Published : Aug 10, 2023, 09:04 AM ISTUpdated : Aug 10, 2023, 02:40 PM IST
എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

Synopsis

മോഹൻലാലും നിര്‍ണായക വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നു.

തമിഴകത്തിന് ആഘോഷമാണ് ഇന്ന് എങ്ങും. ആവേശത്തിമിര്‍പ്പില്‍ രജനികാന്തിന്റെ 'ജയിലര്‍' പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. മോഹൻലാല്‍ അടക്കം വമ്പൻ താരങ്ങളുമുള്ള ചിത്രത്തിന്റെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആവേശത്തിര തീര്‍ക്കുന്നതാണ് 'ജയിലര്‍' എന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നത്.

'ജയിലറി'ന്റേത് മികച്ച ആദ്യ പകുതിയാണെന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. നെല്‍സണിന്റെ മറ്റ് ചിത്രങ്ങളിലേത് പോലെ തന്നെ 'ജയിലറി'ലെ നായകനും പതിഞ്ഞ താളത്തില്‍ നിന്ന് ആവേശത്തിലേക്ക് എത്തുന്ന വിധമാണെന്നും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. കോമഡിയും വര്‍ക്കൗട്ട് ആകുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചില പ്രേക്ഷകര്‍ക്ക് രജനികാന്ത് ചിത്രം രസിക്കുന്നില്ല.തിരക്കഥ രജനികാന്ത് ചിത്രം എന്ന തരത്തില്‍ മാത്രം കണ്ടിട്ട് ഒരുക്കിയ ഒന്നാണ്. ശിവ രാജ്‍കുമാറിന്റെ കാമിയോ രജനികാന്ത് ചിത്രത്തിന് ആകര്‍ഷകമാകുന്നു. വിന്റേജ് രജനികാന്താണ് 'ജയിലര്‍' എന്ന ചിത്രത്തില്‍ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

 

 

 

 

 

 

 

നെല്‍സണാണ് 'ജയിലര്‍' സംവിധാനം ചെയ്യുന്നത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം.

പേര് സൂചിപ്പിക്കുന്നത് പോലെ രജനികാന്ത് ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ്. രമ്യ കൃഷ്‍ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരും രജനികാന്തിനും മോഹൻലാലിനും തമന്നയ്‍ക്കും ശിവരാജ്‍കുമാറിനും ഒപ്പം 'ജയിലറി'ല്‍ വേഷമിട്ടിരിക്കുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ജയിലര്‍'. രജനികാന്ത് 'അണ്ണാത്തെ'യ്‍ക്ക് ശേഷം നായകനാകുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

4 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മലയാളത്തിൽ; 'സമാറ' എത്താൻ ഇനി 2 ദിവസം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു