ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും സമാറ.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിൽ എത്തുന്ന പുതിയ ചിത്രം 'സമാറ' റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജയിലർ ഇറങ്ങുന്നതിന്റെ പിറ്റേദിവസം ചിത്രം തിയറ്ററിൽ എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ആദ്യ നിർമ്മാണ സംരംഭമായ ട്രാഫിക്കിന്റെ ഭാഗമായിരുന്നു റഹ്മാൻ. വീണ്ടും ഒരു മലയാളം സിനിമയിൽ ഡ്സ്ട്രിബ്യൂഷന്റെ ഭാഗമായിട്ടായാലും ഇരുവരും ഒന്നിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും സമാറ എന്നാണ് മുൻപ് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും ലഭ്യമായ സൂചന. പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലർ കൂടിയാണ് സമാറ. റഹ്മാന് പുറമെ ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18-ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ആണ് നിർവഹിക്കുന്നത്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു, കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'ഒന്നിച്ച് സ്വപ്നങ്ങൾ തൊട്ടവർ, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച ഹൃദയം തകർക്കുന്നു'
