
ചെന്നൈ: ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്. ട്വിറ്ററിലൂടെയാണ് താരം ആശംസയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്ത് എത്തിയിരുന്നു.
'ബഹുമാനമുള്ള നരേന്ദ്ര മോദി ജി.. ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങൾ അത് നേടി കഴിഞ്ഞു !! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'- രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിൽ പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല.
ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ അടക്കം എട്ടായിരത്തോളം ആളുകള്‍ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങിനായിരുന്നു ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്. ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്, കരണ്‍ ജോഹർ, അനുപം ഖേർ, ഷാഹിദ് കപൂർ, ബോണി കപൂർ, ജീതേന്ദ്ര, രാജ് കുമാർ ഹിരാനി, ആനന്ദ് എൽ റായി, സുശാന്ത് സിംഗ് രജപുത്, ദിവ്യ കോശ്‌ല കുമാർ, അഭിഷേക് കപൂർ, മങ്കേഷ് ഹഡവാലെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്ത്, കാജൽ അഗർവാൾ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ