
ചെന്നൈ: സൂപ്പര്‍താരം രജനികാന്ത് തന്‍റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ഇപ്പോള്‍ എക്‌സിൽ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം വൈറലാകുകയാണ്. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേർന്ന് രജനി കേക്ക് മുറിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതേ സമയം സൂപ്പർസ്റ്റാറിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകൾ അറിയിക്കാൻ ആരാധകരുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു. രജനികാന്തിന്റെ പിറന്നാൾ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ ഇതാണ്.
തലൈവര്‍ എന്ന പേരില്‍ ആരാധകർ വിളിക്കുന്ന രജനികാന്തിന്‍റെ ജന്മദിനമാണ് ഇന്ന്. ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ ദൈവതുല്യ പദവിയില്‍ നില്‍ക്കുന്ന രജനികാന്തിന് ഇന്ന് 73 വയസ്സ് തികയുന്നു. രജനികാന്തിന്റെ പ്രായം സിനിമയുടെ വിജയത്തിനെയോ അദ്ദേഹത്തിന്‍റെ ആരാധകർക്കിടയിലെ ജനപ്രീതിയോ കുറച്ചിട്ടില്ലെന്ന് അടുത്തിടെ ഇറങ്ങിയ ജയിലര്‍ തന്നെ വലിയ തെളിവ്. 600 കോടിയിലധികം നേടി തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ജയിലർ'. 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഏക തെന്നിന്ത്യൻ നടൻ രജനികാന്താണ്.
റിപ്പോർട്ടുകൾ പ്രകാരം ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം രജനിയാണ്. 'ജയിലർ' എന്ന സിനിമയിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചു. ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നൽകിയതോടെ അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി എന്നണ് കണക്ക്. ഒരു ബ്രാൻഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് സമ്മാനിച്ചിരുന്നു രജനിക്ക്.
നേരത്തെ 2007ൽ പുറത്തിറങ്ങിയ ശിവാജി ദി ബോസ് എന്ന ചിത്രം ഇറങ്ങിയ സമയത്തും രജനി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു. പുതുതായി ചിത്രീകരണം പുരോഗമിക്കുന്ന ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനി റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം.
വെറും പത്ത് ദിനങ്ങള്‍: രജനിയുടെയും വിജയിയുടെയും ടൈം കളക്ഷന്‍ കടത്തിവെട്ടി രണ്‍ബീര്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ