അടുത്തകാലത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അഞ്ഞൂറു കോടി, ആയിരം കോടി ക്ലബ് കണക്കുകള്‍ വച്ച് പല അനുമാനങ്ങള്‍ വന്നേക്കാം. എന്നാല്‍ വിജയിയോ പ്രഭാസോ ഷാരൂഖോ അല്ലു അർജുനോ സൽമാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ.

ചെന്നൈ: ഇന്ന് ഒരു താരത്തിന്‍റെ മൂല്യം അളക്കപ്പെടുന്നത് അയാളുടെ വിജയ ചിത്രങ്ങള്‍ക്കൊപ്പം അയാള്‍ എത്ര പ്രതിഫലം വാങ്ങുന്നു എന്നതും അനുസരിച്ചാണ്. ഇത്തരത്തില്‍ നോക്കിയാല്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ താരം. അടുത്തകാലത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അഞ്ഞൂറു കോടി, ആയിരം കോടി ക്ലബ് കണക്കുകള്‍ വച്ച് പല അനുമാനങ്ങള്‍ വന്നേക്കാം. എന്നാല്‍ വിജയിയോ പ്രഭാസോ ഷാരൂഖോ അല്ലു അർജുനോ സൽമാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ.

ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകള്‍ പ്രകാരം രജനികാന്താണ് ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ.'ജയിലർ' എന്ന ചിത്രത്തിന് 210 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് കണക്ക്.

റിപ്പോർട്ടുകൾ പ്രകാരം, 'ജയിലർ' എന്ന സിനിമയിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചു. ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നൽകിയതോടെ അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി എന്നണ് കണക്ക്. ഒരു ബ്രാൻഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് സമ്മാനിച്ചിരുന്നു രജനിക്ക്.

നേരത്തെ 2007ൽ പുറത്തിറങ്ങിയ ശിവാജി ദി ബോസ് എന്ന ചിത്രം ഇറങ്ങിയ സമയത്തും രജനി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു. പുതുതായി ചിത്രീകരണം പുരോഗമിക്കുന്ന ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനി റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം.

തലൈവര്‍ എന്ന പേരില്‍ ആരാധകർ വിളിക്കുന്ന രജനികാന്തിന്‍റെ ജന്മദിനമാണ് ഇന്ന്. ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ ദൈവതുല്യ പദവിയില്‍ നില്‍ക്കുന്ന രജനികാന്തിന് ഇന്ന് 73 വയസ്സ് തികയുന്നു. രജനികാന്തിന്റെ പ്രായം സിനിമയുടെ വിജയത്തിനെയോ അദ്ദേഹത്തിന്‍റെ ആരാധകർക്കിടയിലെ ജനപ്രീതിയോ കുറച്ചിട്ടില്ലെന്ന് അടുത്തിടെ ഇറങ്ങിയ ജയിലര്‍ തന്നെ വലിയ തെളിവ്. 600 കോടിയിലധികം നേടി തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ജയിലർ'. 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഏക തെന്നിന്ത്യൻ നടൻ രജനികാന്താണ്.

ആശങ്കകള്‍ക്ക് വിരാമം: ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി മടങ്ങി വിജയകാന്ത്

എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ചിന്തിക്കൂ: രഞ്ജിത്തിനോട് ഡോ.ബിജു