രജനികാന്തിന്‍റെ ജയിലര്‍ റിലീസ്: പുതിയ അപ്ഡേറ്റ് ഇങ്ങനെ

Published : Mar 21, 2023, 07:37 PM IST
രജനികാന്തിന്‍റെ ജയിലര്‍ റിലീസ്: പുതിയ അപ്ഡേറ്റ് ഇങ്ങനെ

Synopsis

അതേ സമയം ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോ​ഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചെന്നൈ: ഏത് പ്രൊജക്റ്റ് ആയാലും നായകന്‍ രജനികാന്ത് ആയാല്‍ അതിനു ലഭിക്കുന്ന സവിശേഷമായ ഒരു പ്രേക്ഷകശ്രദ്ധയുണ്ട്. രജനിയുടെ അടുത്ത ചിത്രം, നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിന്‍റെ കാര്യവും അങ്ങനെയാണ്. രജനിയുടെ നായകത്വം കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിനെക്കുറിച്ച് ആരാധകര്‍ കാത്തിരിക്കുന്ന ചില അപ്ഡേറ്റുകളാണ് വരുന്നത്. ചിത്രം ഈ വര്‍ഷം ആഗസ്റ്റ് 15 ന് അടുപ്പിച്ച് പുറത്തിറങ്ങിയേക്കും എന്നാണ് ചില തമിഴ് സിനിമ സൈറ്റുകള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ ഷെഡ്യൂള്‍ ബ്രേക്കിലാണ് ചിത്രം എന്നാണ് സൂചന. ചിത്രത്തിന് 10 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. ഏപ്രില്‍ 15 ഓടെ ചെന്നൈയില്‍ ഈ ഷൂട്ട് പൂര്‍ത്തിയാകും. ഇതോടെ ജയിലര്‍ ചിത്രീകരണം പാക്ക് അപ് ആകും.

അതേ സമയം നേരത്തെ ദീപാവലി റിലീസായി എത്തും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ റിലീസ് ആഗസ്റ്റിലേക്ക് മാറ്റാന്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് തീരുമാനിച്ചുവെന്നാണ് വിവരം. വലിയ ചിത്രങ്ങളുമായി ക്ലാഷ് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം എന്നാണ് അണിയറ സംസാരം. മുന്‍പ് ഏപ്രിലിലായിരുന്നു ജയിലര്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് വൈകിയതോടെ ഇത് നീട്ടിയിരുന്നു. അതേ സമയം ആഗസ്റ്റ് ആദ്യം മലേഷ്യയില്‍ ചിത്രത്തിന്‍റെ വലിയൊരു ഓഡിയോ ലോഞ്ച് നടത്തുമെന്നും വിവരം ഉണ്ട്. 

അതേ സമയം ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോ​ഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു സുപ്രധാന സംഘട്ടന രം​ഗത്തില്‍ രജനികാന്തും മോഹന്‍ലാലും പരസ്പരം ഏറ്റുമുട്ടും എന്നതാണ് അത്. ഈ രം​ഗത്തില്‍ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ടെന്നും അതിന്‍റെ ഭാ​ഗമായാണ് മോഹന്‍ലാലും എത്തുന്നതെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സീക്വന്‍സ് നെല്‍സണ്‍ ചിത്രീകരിക്കുന്നത് ജയിലില്‍ വച്ചാണെന്ന് ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.

'ഏഴാം വയസുമുതലുള്ള ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് സംവിധാനം.

'ജയിലില്‍' ഏറ്റുമുട്ടാന്‍ മോഹന്‍ലാലും രജനിയും? നെല്‍സണ്‍ ഒരുക്കുന്നത് മാസ് ഫൈറ്റ് സീന്‍ എന്ന് റിപ്പോര്‍ട്ട്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഡ്വാൻസായി വിറ്റത് രണ്ട് ലക്ഷം ടിക്കറ്റുകള്‍, ധുരന്ദര്‍ 2 നേടിയത് ഞെട്ടിക്കുന്ന തുക
സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്