
ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണത്തിന് പിന്നാലെയാണ് മാനസികാരോഗ്യം സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ളവർ അവരുടേതായ തുന്നെഴുത്തുകൾ നടത്തുകയാണ്. ഇപ്പോഴിതാ നടി രജിഷ വിജയനാണ് ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചിരിക്കുന്നത്.
മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു പോകുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജിഷ തുറന്നുപറഞ്ഞു. ഒരു വിദഗ്ധന് ഇക്കാര്യത്തിൽ തീർച്ചയായും സഹായിക്കാൻ കഴിയുമെന്നാണ് നടിയുടെ അഭിപ്രായം.
നടൻ കുഞ്ചാക്കോബോബനും മാനസികാരോഗ്യത്തിന് നൽകേണ്ട പ്രധാന്യത്തെ കുറിച്ച് തുറന്ന് എഴുതിയിരുന്നു. വിഷാദവും ആൻസൈറ്റിയും പുതിയ കാലത്തെ ക്യാൻസറാണെന്നാണ് താരം പറയുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളിൽ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കേ ബോബൻ പറയുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ