വലിയ മാറ്റങ്ങളോടെയാണ് പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ നാ സാമി രംഗയായി മാറുന്നതെന്ന് ഇതുവരെ വന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമാണ്.
ഹൈദരബാദ്: ജോഷി സംവിധാനം ചെയ്ത് 2019 ല്‍ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം കേരളത്തിലെ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗര്‍ജ്ജുനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ ടീസറും പ്രധാന അഭിനേതാക്കളുടെ ഫസ്റ്റ് ലുക്കും ഡിസംബർ 17 ന് പുറത്തിറങ്ങിയ ടീസറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നാ സാമി രംഗയില്‍ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, ചെമ്പന്‍ വിനോദിന്‍റെ വേഷം അല്ലാരി നരേഷ് ചെയ്യുന്നു. ആഷിക രംഗനാഥാണ് നായികയായി എത്തുന്നത് രുക്ഷാർ ധില്ലൻ, മിർണ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്കില്‍ എത്തിയപ്പോള്‍ തൃശ്ശൂര്‍ ഗ്രാമ പാശ്ചത്തലം തീര്‍ത്തും തെലുങ്ക് ഗ്രാമീണ രീതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ പൊറിഞ്ചു മറിയം എന്നിവരുടെ ഗാനങ്ങള്‍ ഇല്ലെങ്കിലും തെലുങ്കില്‍ അതുണ്ട്. ഇത്തരത്തില്‍ വലിയ മാറ്റങ്ങളോടെയാണ് പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ നാ സാമി രംഗയായി മാറുന്നതെന്ന് ഇതുവരെ വന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമാണ്.
പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നാ സാമി രംഗ. ശിവേന്ദ്ര ദശരധിയാണ് ക്യാമറമാന്‍. ഛോട്ടാ കെ. പ്രസാദ് എഡിറ്ററായി പ്രവർത്തിച്ചു.
സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് എംഎം കീരവാണിയാണ്. അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിച്ചത്.
അതേ സമയം ചിത്രം സംക്രാന്തി റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ചിത്രം മിക്കവാറും വൈകുമെന്നാണ് വിവരം. അതേ സമയം ചിത്രത്തിന്‍റെ ഒടിടി അവകാശം ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ വാങ്ങിയതയാണ് വിവരം. എത്ര തുകയ്ക്കാണ് വാങ്ങിയത് എന്ന് വ്യക്തമല്ലെങ്കിലും അടുത്തകാലത്ത് നാഗര്‍ജ്ജുന ചിത്രത്തിന് കിട്ടിയ കൂടിയ തുകയ്ക്കാണ് പടം ഒടിടിക്ക് നല്‍കിയത് എന്നാണ് വിവരം.

വീണ്ടും കളര്‍ഫുള്‍ മാസ് മസാലയുമായി പ്രഭാസ്: പുതിയ പ്രഖ്യാപനം ഇങ്ങനെ.!
രാം ഗോപാൽ വർമ്മയുടെ വ്യൂഹം സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കി ഹൈക്കോടതി; റിലീസ് നടന്നില്ല.!
