ഒരായുസ് മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ സമ്മാനിച്ച് പോയി'; പ്രിയപ്പെട്ടയാളുടെ വിയോഗവാർത്ത പങ്കുവെച്ച് രക്ഷ രാജ്

Published : Aug 14, 2026, 03:58 PM IST
Raksha Raj

Synopsis

ഇനിയൊരു ജന്മമുണ്ടെങ്കിൽ, എന്റെ സ്വന്തം ചേച്ചിയായി എന്റെ കൂടെ ഉണ്ടാകണേ എന്നാണ് രക്ഷ രാജ് എഴുതിയിരിക്കുന്നത്.

തനിക്ക് ഏറെ പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പുമായി നടി രക്ഷ രാജ്. കസിന്‍ ചേച്ചിയല്ല, സ്വന്തം ചേച്ചിയെയാണ് തനിക്ക് നഷ്ടമായത് രക്ഷ ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''അകാലത്തിൽ ഞങ്ങളെ വിട്ടുപോയ എന്റെ സ്വന്തം Basini ചേച്ചി… കസിൻ ചേച്ചിയല്ല… എനിക്ക് നഷ്ടമായത് എന്റെ സ്വന്തം ചേച്ചിയെയാണ്. ഈ മക്കൾ കഴിഞ്ഞാൽ, ഈ നഷ്ടത്തിന്റെ ആഴവും വേദനയും ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഒരുപക്ഷേ ഞാനായിരിക്കും. ചേച്ചിയുമായി സംസാരിക്കാത്ത ദിവസങ്ങൾ വിരളമായിരുന്നു. അതുകൊണ്ടുതന്നെ, ഇന്നേക്ക് ഇരുപതാം നാൾ… ഈ കുറിപ്പ് ഒന്ന് എഴുതി തീർക്കാൻ പോലും എനിക്ക് ഇത്രയും ദിവസങ്ങൾ വേണ്ടിവന്നു.

ചേച്ചി എന്നോട് പറഞ്ഞ ആഗ്രഹങ്ങൾ എനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇപ്പോഴുള്ള ചെറിയൊരു ആശ്വാസം. ആരോടും ഒരു വെറുപ്പോ വിദ്വേഷമോ കാണിക്കാത്ത മനസ്സ്… മക്കളെ ജീവനേക്കാൾ സ്നേഹിച്ച അമ്മ… ജീവിതത്തിലെ എല്ലാത്തിനെയും ചിരിച്ചുകൊണ്ട് നേരിട്ട കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ… അതായിരുന്നു ചേച്ചി.

വന്നു… ഞങ്ങളെ സന്തോഷിപ്പിച്ചു… ഒരായുസ്സ് മുഴുവൻ ഓർത്തിരിക്കാനുള്ള ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു… ഒടുവിൽ ഒരു യാത്ര പോലും പറയാതെ ചേച്ചി ഞങ്ങളെ വിട്ടുപോയി. ഇപ്പോഴും ചേച്ചി ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ മനസ്സിന് കഴിയുന്നില്ല. എവിടെയോ ഒരു ദൂരയാത്ര പോയിരിക്കുകയാണെന്നും, ഒരിക്കൽ തിരിച്ചുവരുമെന്നുമാണ് മനസ്സ് ഇപ്പോഴും പറയുന്നത്.

ചേച്ചിയോടൊപ്പമുള്ള ഓരോ ഓർമ്മയും ഇനി എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. സമയം കടന്നുപോകുംതോറും ചേച്ചിയുടെ അഭാവം കൂടുതൽ വേദനിപ്പിച്ചേക്കാം… പക്ഷേ ചേച്ചി തന്ന സ്നേഹവും ഓർമ്മകളും ഒരിക്കലും മായില്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ, എന്റെ സ്വന്തം ചേച്ചിയായി എന്റെ കൂടെ ഉണ്ടാകണേ… എന്ന പ്രാർത്ഥനയോടെ…'', രക്ഷ ഫേസ്‍ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം ഖലീഫ
'ഭൂമി കുലുങ്ങുമ്പോഴും അടിപതറാതെ നിൽക്കാൻ അവൾ പഠിച്ചു'; ചർച്ചയായി ആരതി പൊടിയുടെ പോസ്റ്റ്