റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്‍ണ പോത്തിനേനി

Published : May 15, 2026, 12:43 PM IST
Ram Pothineni

Synopsis

നടൻ റാം പോത്തിനേനി സംവിധായകനാകുന്നു.

പ്രശസ്‍ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്‍ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന "റാപോ23" പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്.

ഇതിലൂടെ, സീനിയർ എൻ. ടി. ആർ, കൃഷ്‍ണ, പവൻ കല്യാൺ തുടങ്ങിയ , സംവിധായകരായി മാറിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും റാം പോത്തിനേനി ഇടം പിടിച്ചു. ഇത് കൂടാതെ, റാം പോത്തിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജന്മദിന സ്പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി. ലെതർ ജാക്കറ്റ് ധരിച്ച്, പിന്നിൽ നിന്ന് റാമിനെ ചിത്രീകരിക്കുന്ന, ഇരുണ്ടതും തീവ്രവും ആകർഷകവുമായ ടോണിലുള്ള പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കലാപം, അപകടം, ആധിപത്യം എന്നിവയുടെ പ്രതീകമായ ധീരമായ ചുവപ്പു കളറിലുള്ള "V" എന്ന അക്ഷരം അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, "ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്" എന്ന ടാഗ് ലൈൻ, ഏകാന്തത, അവബോധം, സങ്കീർണ്ണമായ മാനസികാവസ്ഥ എന്നിവയാൽ നയിക്കപ്പെടുന്ന ഒരു നായകനെ സൂചിപ്പിക്കുന്നു.

തന്റെ സംവിധാന അരങ്ങേറ്റത്തിനായി രാം പോത്തിനേനി തന്നെ വിഭാവനം ചെയ്ത ശക്തവും ഗംഭീരവുമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. പൂർണ്ണമായും പുതിയതും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ അവതാരത്തിൽ വീരയെ അവതരിപ്പിക്കാൻ ആണ് അദ്ദേഹം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിന്റെ ശൈലിയിലും മാനസികാവസ്ഥയിലും ഈ പരിവർത്തനം ഇതിനോടകം തന്നെ വ്യക്തമാണ്.

ജൂണിൽ ചിത്രത്തിന്റെ റെഗുലർ ചിത്രീകരണം ആരംഭിക്കുമെന്നും ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇത് രാം പോത്തിനേനിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.തിരക്കഥാകൃത്ത്, സംവിധായകൻ- രാം പോത്തിനേനി, നിർമ്മാതാവ്- കൃഷ്‍ണ പൊത്തിനേനി, ബാനർ- റാപോ സിനിമാറ്റിക്സ്, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബുക്ക് മൈ ഷോയില്‍ വിറ്റത് ലക്ഷങ്ങളല്ല, 1.7 കോടി ടിക്കറ്റുകള്‍! വന്‍ നേട്ടവുമായി ആ നായകന്‍
സൂര്യയുടെ പ്രതിഫലം 45 കോടി, ഇന്ദ്രൻസിന്റെ പ്രതിഫലം എത്ര?, കറുപ്പിലെ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകള്‍