Ramesh Pisharody : 'അതൊരു അനുഭവം ആയിരുന്നു, ചലച്ചിത്രാനുഭവം'; കുറിപ്പുമായി രമേശ് പിഷാരടി

Web Desk   | Asianet News
Published : Mar 13, 2022, 06:28 PM ISTUpdated : Mar 13, 2022, 06:30 PM IST
Ramesh Pisharody : 'അതൊരു അനുഭവം ആയിരുന്നു, ചലച്ചിത്രാനുഭവം'; കുറിപ്പുമായി രമേശ് പിഷാരടി

Synopsis

പഞ്ചവർണ്ണതത്ത എന്ന  ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ​ഗാന​ഗന്ധർവൻ.

ലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി(Ramesh Pisharody). കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പിഷാരടി പങ്കുവച്ചൊരു ചത്രമാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഇവർക്കൊപ്പം അന്റണി പെരുമ്പാവൂരും അബു സലീമും ഉണ്ട്. ചലച്ചിത്രാനുഭവം എന്ന് പറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ സിദ്ദീഖിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തതായിരുന്നു താരങ്ങൾ.

"ചലച്ചിത്രാനുഭവം :-പ്രിയപ്പെട്ട സിദ്ധിക്ക് ഇക്കയുടെ മകന്റെ വിവാഹചടങ്ങ്...മമ്മൂക്ക, ലാലേട്ടൻ, ജയറാമേട്ടൻ അവർക്കൊപ്പം സംവിധായകരായ ജോഷി, സിബി മലയിൽ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്,സിദ്ദിഖ് കുശലം പറഞ്ഞും; ചിരിച്ചും...അവർ അങ്ങനെ വർത്തമാനം പറഞ്ഞു നിൽക്കുന്നത് കുറേ നേരം കൗതുകത്തോടെ, ആദരവോടെ നോക്കി നിന്നു... ധർമജനും ഞാനും പരസ്പരം ആ കൂട്ടുകെട്ടുകളിലെ സിനിമാ പേരുകൾ മാത്രം പറയുന്ന ഒരു മത്സരം വച്ചു. അതൊരു അനുഭവം ആയിരുന്നു ചലച്ചിത്രനുഭവം", എന്നായിരുന്നു പിഷാരടി ചിത്രത്തോടൊപ്പം കുറിച്ചത്.

'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രമാണ് രമേശ് പിഷാരടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ പിഷാരടി ഒരു​ഗാനവും ആലപിച്ചിരുന്നു. മമ്മൂട്ടിയുടെ സിബിഐ 5ലും താരം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് നടൻ. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് പിഷാരടി നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ സുപരിചിതനായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. 

പഞ്ചവർണ്ണതത്ത എന്ന  ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ​ഗാന​ഗന്ധർവൻ. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തിൽ പുതുമുഖം വന്ദിത ആയിരുന്നു നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന ഉദ്യേ​ഗസ്ഥനായാണ് താരം സിബിഐ5ൽ എത്തുന്നത്. 

താരസമ്പന്നമായി നടന്‍ ഷഹീന്‍ സിദ്ദിഖിന്‍റെ വിവാഹ റിസപ്‍ഷന്‍; വീഡിയോ

നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ (Shaheen Sidhique) വിവാഹ റിസപ്ഷന്‍ താരസമ്പന്നമായ ചടങ്ങായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

ഡോ. അമൃത ദാസ് ആണ് ഷഹീനിന്‍റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍