Latest Videos

ചിതലെടുത്ത സര്‍ട്ടിഫിക്കറ്റുകളുടെ വേദന പങ്കുവച്ച് പിഷാരടി

By Web TeamFirst Published Mar 7, 2019, 4:56 PM IST
Highlights

പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി

കൊച്ചി: സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച യുവ നടനാണ് രമേശ് പിഷാരടി. കലാകാരനായി തിളങ്ങുന്നതിനിടയിലാണ് പിഷാരടിക്ക് ചിതലുകള്‍ വഴി മുട്ടന്‍ പണി കിട്ടിയത്. താരത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ചിതലരിച്ച് ഏറക്കുറെ നശിച്ച അവസ്ഥയിലാണ്. പിഷാരടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിതലരിച്ച സര്‍ട്ടിഫിക്കറ്റുകളുമായി രംഗത്തെത്തിയത്.

പിഷാരടിയുടെ കുറിപ്പ്

ചിതലിനറിയില്ല മൊതലിൻ വില
പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി...
2005 ഡിസംബറിൽ 25 പരിപാടി!!!!
മഴക്കാലമായ ജൂലായിൽ 10 പരിപാടി!!
ഒരു റേഡിയോ ഇന്റർവ്യൂവിൽ "മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് "എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം "മുപ്പതോ? തള്ളല്ലല്ലോ അല്ലെ? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ

 

 
 
 
 
 
 
 
 
 
 
 
 
 

ചിതലിനറിയില്ല മൊതലിൻ വില🐜🐜🐜 പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറിൽ 25 പരിപാടി!!!! മഴക്കാലമായ ജൂലായിൽ 10 പരിപാടി!! ഒരു റേഡിയോ ഇന്റർവ്യൂവിൽ "മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് "എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം "മുപ്പതോ? തള്ളല്ലല്ലോ അല്ലെ?😁 തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ ...🙏🙏🙏

A post shared by Ramesh Pisharody (@rameshpisharody) on Mar 4, 2019 at 8:39pm PST

click me!