'കടിച്ചുതൂങ്ങാൻ താത്പര്യമില്ല, പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്': അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനമൊഴിഞ്ഞ് രമേഷ് പിഷാരടി

Published : Jul 03, 2026, 10:28 PM IST
ramesh pisharody

Synopsis

ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു

കൊച്ചി: അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തു നിന്നും രാജി വച്ച് രമേഷ് പിഷാരടി. താരസംഘടനയായ അമ്മയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. ഓ‍ഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധാന മികവും തിരക്കഥയുടെ കരുത്തും ഷാജി കൈലാസ് - എ.കെ സാജൻ കൂട്ടുകെട്ട്; 'വരവ്' ജൂലൈ 16 മുതൽ
37 വര്‍ഷം മുന്‍പത്തെ ഹിറ്റ്, 23 ദിവസത്തെ ചിത്രീകരണം; 'കിരീട'ത്തിന്‍റെ ബജറ്റും കളക്ഷനും എത്ര? നിര്‍മ്മാതാവ് പറയുന്നു