രണബാലിക്ക് യുഎ സർട്ടിഫിക്കറ്റ്; വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം ഒക്ടോബർ 16ന് തിയേറ്ററുകളിലേക്ക്

Published : Oct 14, 2026, 07:54 PM IST
Ranabaali

Synopsis

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഏന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ആകെ 30 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി' റിലീസിനൊരുങ്ങുകയാണ് ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഏന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ആകെ 30 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നമ്മുടെ ചരിത്രത്തെയും പൂർവികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച ദൃശ്യാനുഭവവും ആക്ഷൻ രംഗങ്ങളും ഉറപ്പുനൽകുന്നതാണ് ട്രെയിലർ. അണിയറപ്രവർത്തകർ ഔദ്യോഗിക യൂട്യൂബ് ലിങ്ക് വഴി പുറത്തുവിട്ട വിവിധ ഭാഷകളിലുള്ള ട്രെയിലറിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

"സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഏകൻ നായകനായി എത്തുന്ന ഹൈക്കുവിലെ പുതിയ വീഡിയോ ഗാനം പുറത്ത്
മോളിവുഡില്‍ നിന്ന് അടുത്ത ക്യാമ്പസ് പ്രണയ ചിത്രം; പ്രേംപാറ്റ നവംബര്‍ 27 ന്