രൺബീർ കപൂറിന് 'രാമായണം'ത്തിൽ 'കരിയര്‍ ബെസ്റ്റ്' റെക്കോർഡ് പ്രതിഫലം?

Published : Jul 07, 2025, 08:35 PM IST
ramayana franchise will have 1600 crore total budget ranbir kapoor yash nitesh

Synopsis

 'രാമായണം' എന്ന ചിത്രത്തിന്‍റെ രണ്ട് ഭാഗങ്ങള്‍ക്കായി രണ്‍ബീര്‍ കപൂറിന് വന്‍ പ്രതിഫലം എന്ന് റിപ്പോര്‍ട്ട്

മുംബൈ: ബോളിവുഡിന്റെ സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന 'രാമായണം' എന്ന എപ്പിക്ക് ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ അനുഭവമാകാന്‍ ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്ര രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2026 ലെ ദീപാവലിക്ക് ആദ്യഭാഗവും 2027 ലെ ദീപാവലിക്ക് രണ്ടാം ഭാഗവും ലോകമെമ്പാടും റിലീസ് ചെയ്യും.

രൺബീർ കപൂർ രണ്ട് ചിത്രങ്ങള്‍ക്കുമായി 150 കോടി രൂപയോളം പ്രതിഫലം വാങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ബോളിവുഡ് താരത്തിന്‍റെ ഏറ്റവും കൂടിയ പ്രതിഫലവും, രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലവുമാണ് ഇത്.

'രാമായണം' എന്ന ഈ ബൃഹദ്‌സിനിമയിൽ ശ്രീരാമന്റെ വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

'രാമായണം' വന്‍ താരനിരയോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സായ് പല്ലവി സീതയായും, യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബേ ലക്ഷ്മണനായും വേഷമിടുന്നു. കൂടാതെ കാജൽ അഗർവാൾ, ലാറ ദത്ത, വിവേക് ഒബ്റോയ്, രാകുൽ പ്രീത് സിംഗ്, അരുൺ ഗാവിൽ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഓസ്കർ ജേതാക്കളായ ഡിഎൻഇജി യുടെ വിഷ്വൽ എഫക്ട്സും, ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് ഒരുക്കുന്ന സംഗീതവും ഈ ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കി മാറ്റും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്