യേ ജവാനി, ഹേ ദീവാനി റിലീസ് ചെയ്തിട്ട് 10 വര്‍ഷം; ആഘോഷിച്ച് താരങ്ങള്‍.!

Published : Jun 01, 2023, 03:49 PM ISTUpdated : Jun 01, 2023, 03:51 PM IST
യേ ജവാനി, ഹേ ദീവാനി  റിലീസ് ചെയ്തിട്ട് 10 വര്‍ഷം; ആഘോഷിച്ച് താരങ്ങള്‍.!

Synopsis

വ്യാഴാഴ്ച ചിത്രത്തിന്‍റെ സംവിധായകന്‍ അയാൻ മുഖർജി ഇൻസ്റ്റാഗ്രാമിലൂടെ യേ ജവാനി ഹേ ദീവാനി പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്.

മുംബൈ: അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത 2013ലെ ചിത്രം യേ ജവാനി, ഹെ ദീവാനി (വൈജെ എച്ച്ഡി) എന്ന ചിത്രം ഇന്നും ആസ്വദിക്കുന്നവരുണ്ട്. ഈ ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി സിനിമയിലെ അണിയറക്കാര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ഒത്തുചേര്‍ന്നു. രൺബീർ കപൂർ, ദീപിക പദുക്കോൺ, ആദിത്യ റോയ് കപൂർ, കൽക്കി കോച്ച്‌ലിൻ, ചിത്രത്തിന്‍റെ നിർമ്മാതാവ് കരൺ ജോഹർ, കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്ര, ടീം യേ ജവാനി ഹേ ദിവാനി എന്നിവർ ഒരു അടുപ്പമുള്ള പാർട്ടിയിൽ ഒത്തുകൂടി.

വ്യാഴാഴ്ച ചിത്രത്തിന്‍റെ സംവിധായകന്‍ അയാൻ മുഖർജി ഇൻസ്റ്റാഗ്രാമിലൂടെ യേ ജവാനി ഹേ ദീവാനി പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്. "ഇന്നലെ രാത്രി (റെഡ് ഹാർട്ട് ഇമോജി)" എന്ന അടിക്കുറിപ്പിൽ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കറുപ്പ് വസ്ത്രത്തില്‍  ദീപിക പദുകോണും രൺബീർ കപൂറും  സഹതാരങ്ങളായ ആദിത്യ റോയ് കപൂറിനും കൽക്കി കോച്ച്‌ലിനും ഒപ്പം പോസ് ചെയ്യുന്നത് ചിത്രത്തിലുണ്ട്. ഒരു ഗ്രൂപ്പ് സെൽഫിയിൽ എല്ലാവരും പരസ്പരം ഒന്നിച്ച് നില്‍ക്കുന്നു. കൽക്കി പ്രിന്റഡ് ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ ആയിരുന്നു, ആദിത്യ മെറൂൺ ഷർട്ട് ആണ് ധരിച്ചിരുന്നത്.

രൺബീർ, ദീപിക, ആദിത്യ, കൽക്കി എന്നിവർക്കൊപ്പം കരൺ ജോഹർ, മനീഷ് മൽഹോത്ര, ചിത്രത്തിന്റെ സംഗീതസംവിധായകൻ പ്രീതം ചക്രവർത്തി എന്നിവർക്കൊപ്പമുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.  നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ, യേ ജവാനി ഹേ ദീവാനിയിൽ അഭിനയിച്ച നടൻ കുനാൽ റോയ് കപൂർ എന്നിവരും ഫോട്ടോയിൽ ഉണ്ട്.

"എന്റെ ഹൃദയം ദുഃഖത്താല്‍ നിറഞ്ഞിരിക്കുന്നു" ; ആലിയ ഭട്ടിന്‍റെ മുത്തച്ഛന്‍ അന്തരിച്ചു

അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ : ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ തോമസ്

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്