Shamshera : വീണ്ടും അടിപതറി ബോളിവുഡ്; കാണാൻ ആളുകളില്ലാതെ 'ഷംഷേര', ഷോകൾ പിന്‍വലിച്ചു

Published : Jul 23, 2022, 06:32 PM IST
Shamshera : വീണ്ടും അടിപതറി ബോളിവുഡ്; കാണാൻ ആളുകളില്ലാതെ 'ഷംഷേര', ഷോകൾ പിന്‍വലിച്ചു

Synopsis

ബോളിവുഡ് സിനിമകളുടെ തട്ടകമായ മുംബൈയിൽ പോലും ഷംഷേരക്ക് പിടിച്ചു നിൽക്കാനായിട്ടില്ല.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ബോളിവുഡ് ചിത്രമാണ് 'ഷംഷേര' (Shamshera). രണ്‍ബീര്‍ കപൂറിനെ (Ranbir Kapoor) ടൈറ്റില്‍ കഥാപാത്രമാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. എന്നാൽ ഏറെ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര തിളങ്ങാൻ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിനേക്കാൾ വളരെ കുറവാണ് ഷംഷേരയുടെ ബോക്സ് ഓഫീസ് കളക്ഷൻ. 

ആളുകള്‍ തിയറ്ററില്‍ എത്താത്തിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചില ഷോകള്‍ പിൻവലിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. ബോളിവുഡ് സിനിമകളുടെ തട്ടകമായ മുംബൈയിൽ പോലും ഷംഷേരക്ക് പിടിച്ചു നിൽക്കാനായിട്ടില്ല. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 4000ത്തിന് മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 

10 കോടിയാണ് ഷംഷേരയുടെ ആദ്യദിന കളക്ഷൻ. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്ന നിലയില്‍ ഇത് മോശം കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാ​ഗം ബോളിവുഡ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ബി​ഗ് ബജറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഭൂൽഭൂലയ്യ 2 മാത്രമാണ് ബോളിവുഡിനെ ഒരുപരിധിവരെ എങ്കിലും കൈപിടിച്ചുയർത്തിയത്.

'അധീരയല്ല ദരോഗ, അപകടകാരിയാണ്': 'ഷംഷേര'യിൽ ഏറ്റുമുട്ടാൻ സഞ്ജയ് ദത്തും രൺബീറും

2018 ഡിസംബറില്‍ ആരംഭിച്ച ഷംഷേരയുടെ ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വാണി കപൂര്‍ ആണ് നായിക.  അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബീര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട