അനിമല്‍ എങ്ങനെയുണ്ട്?, നിറഞ്ഞാടുന്ന രണ്‍ബിര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Published : Dec 01, 2023, 01:20 PM IST
അനിമല്‍ എങ്ങനെയുണ്ട്?, നിറഞ്ഞാടുന്ന രണ്‍ബിര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Synopsis

അനിമല്‍ കണ്ടവരുടെ പ്രതികരണങ്ങള്‍.

രണ്‍ബിര്‍ കപൂര്‍ നായകനായി എത്തിയ ചിത്രം അനിമലിന് മികച്ച പ്രതികരണം. രണ്‍ബിര്‍ കപൂര്‍ നിറഞ്ഞാടുകയാണ് എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ബോബി ഡിയോളിന്റെ അതിഥി കഥാപാത്രവും ചിത്രത്തിന്റെ ആകര്‍ഷണമാണ്. സംവിധായകൻ സന്ദീപ് റെഡ്ഡിയും പുതിയ ചിത്രവും പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന ഒന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്‍ബിര്‍ കപൂറിന്റെ പ്രകടനം വാക്കുകള്‍ക്കപ്പുറമാണെന്ന് സിനിമാ ട്രേഡ് അനലസിറ്റ് രമേഷ് ബാല കുറിക്കുന്നു. രശ്‍മിക മന്ദാനയും മികച്ചതായിരിക്കുന്നു എന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. അനില്‍ കപൂറും നിര്‍ണായക വേഷത്തിലെത്തിയിരിക്കുന്നു. അനിമലിന്റെ പ്രീ ഇന്റര്‍വെല്‍ രംഗവും ചിത്രത്തിന്റെ ആകര്‍ഷണമാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.

സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രമായ അനിമല്‍ റിലീസിന് ഏകദേശം 6-8 ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന 'ആനിമലി'ന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തിയിരിക്കുന്നത്. അനില്‍ കപൂര്‍ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയുമാണ്.

Read More: നാഗചൈതന്യയുടെ ധൂത എങ്ങനെയുണ്ട്?, ഇതാ ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ