നാഗചൈതന്യ നായകനായി എത്തിയ വെബ് സീരീസായ ധൂത കണ്ടവരുടെ പ്രതികരണങ്ങള്‍.
നാഗചൈതന്യ നായകനായി എത്തിയ വെബ് സീരീസാണ് ധൂത. ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറായിട്ടാണ് സീരീസ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ധൂതിന് ലഭിക്കുന്നത്. നാഗചൈതന്യയുടെ മികച്ച ഒരു പ്രകടനമാണ് സീരീസിലേത് എന്ന് ധൂത കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
മികച്ച വഴിത്തിരിവുകളുള്ള ഒരു ത്രില്ലര്‍ സീരീസാണ് ധൂത എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും എഴുതിയിരിക്കുന്നത്. തിരക്കഥ ബ്രില്യന്റാണ്. പാര്‍വതിയുടെയും നാഗചൈതന്യയുടെയും മികച്ച പ്രകടനമാണ് സീരീസിന്റെ ആകര്‍ഷണം എന്നും അഭിപ്രായങ്ങളുണ്ട്. നാഗചൈതന്യയുടെ ധൂത ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശത്തിന് എത്തിയത്. വിക്രം കെ കുമാറാണ് സംവിധാനം. കോസ്റ്റ്യൂം ഡിസൈൻ അനുഷ പഞ്ചാലയാണ്. സംഗീതം ഇഷാൻ ഛബ്രയാണ്.
സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രത്തില്‍ നാഗചൈതന്യയാണ് നായകൻ. ചിത്രത്തിന്റെ പേര് തണ്ടേല്‍ എന്നാണ്. പെര്‍ഫോമൻസിന് പ്രാധാന്യമുള്ള നായികാ കഥാപാത്രമായി ചിത്രത്തില്‍ സായ് പല്ലവിയാണ് എത്തുക. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിയാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും നായിക സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്ര എന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാഗചൈതന്യ നായകനായി കസ്റ്റഡിയെന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം വെങ്കട് പ്രഭുവാണ്. എസ് കതിറാണ് ഛായാഗ്രാഹണം. അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ക്രിതി ഷെട്ടി, പ്രിയാമണി, ആര്‍ ശരത്‍കുമാര്‍, റാംകി, ജയസുധ, വെന്നെല കിഷോര്‍, പ്രേംഗി അമരേൻ, സമ്പത് രാജ്, ജയപ്രകാശ്, രജിത, രവി പ്രകാശ് തുടങ്ങിയവരും വേഷമിട്ടു.
Read More: വിക്കി കൗശലിന് പുതിയ ചിത്രത്തില്‍ കോടികള്‍ പ്രതിഫലം, നായികയേക്കാളും 9 മടങ്ങ്
