ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Published : Sep 06, 2022, 09:43 AM ISTUpdated : Sep 07, 2022, 10:20 AM IST
ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Synopsis

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡിനാകെ വലിയ പ്രതീക്ഷയാണ്.

ബോളിവുഡ് ഒരു രക്ഷകനായി കാത്തിരിക്കുകയാണ്. വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം വലിയ തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ ബോളിവുഡിന്  ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്‍ത്ര ബോളിവുഡിനെ രക്ഷപ്പെടുത്തും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ 'ബ്രഹ്‍മാസ്‍ത്ര' ആ പ്രതീക്ഷകള്‍ നിറവേറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റെന്നാണ് രാജ്യത്ത പ്രമുഖ സിനിമാശൃംഖലയായ പിവിആര്‍ അറിയിച്ചിരിക്കുന്നത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക.  രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള  ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  ഹുസൈൻ ദലാലും  സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബോളിവുഡിസലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുന്നത്. സെപ്‍തംബര്‍ ഒമ്പതിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More : ബോളിവുഡില്‍ സാമന്ത ഇരട്ട വേഷത്തിലോ?

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു