തീയറ്ററില്‍ വന്‍ വിജയം, എന്ന് അനിമല്‍ ഒടിടി റിലീസാകും; ചോദ്യത്തിന് ഉത്തരം എത്തി.!

Published : Jan 01, 2024, 10:35 AM ISTUpdated : Jan 01, 2024, 10:36 AM IST
തീയറ്ററില്‍ വന്‍ വിജയം, എന്ന് അനിമല്‍ ഒടിടി റിലീസാകും; ചോദ്യത്തിന് ഉത്തരം എത്തി.!

Synopsis

തിയറ്ററുകളിൽ അനിമല്‍ കാണാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.

മുംബൈ: രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ 2023 ല്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം ആഗോളതലത്തിൽ 800 കോടിയിലധികം ബോക്സോഫീസ് കളക്ഷന്‍ നേടി. രൺബീര്‍ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാണ് അനിമല്‍. 

സിനിമാ നിരൂപകരില്‍ നിന്നും സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും. പ്രേക്ഷകരിൽ നിന്നും ഈ ചിത്രം കൂടുതലും പോസിറ്റീവ് പ്രതികരണങ്ങളാണ് നേടിയത്. അതിനാല്‍ തന്നെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും ചിത്രം വന്‍ ബോക്സോഫീസ് വിജയമായി. 

തിയറ്ററുകളിൽ അനിമല്‍ കാണാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. 2024 ജനുവരി അവസാന വാരത്തില്‍ ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്. 

ഒടിടിഗുരു റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അനിമലിന്‍റെ ഒടിടി റിലീസ് ജനുവരി 26ന് ഉണ്ടായേക്കും. നെറ്റ്ഫ്ലിക്സിലാണ് അനിമല്‍ വരാന്‍ സാധ്യത. വലിയ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് വിവരം.

രണ്‍ബീര്‍ രശ്മിക എന്നിവരെ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, സുരേഷ് ഒബ്‌റോയ്, ശക്തി കപൂർ, പ്രേം ചോപ്ര എന്നിവരും അനിമലില്‍ അഭിനയിക്കുന്നു. ഡൽഹിയിലെ ബിസിനസ് മാഗ്‌നറ്റായ ബൽബീറിന്റെ മകൻ രൺവിജയ് അമേരിക്കയിലേക്ക് ചേക്കേറിയതും പിതാവിന് നേരെ നടന്ന വധശ്രമത്തിന് ശേഷം തിരിച്ചെത്തുന്നതും അതിന് ശേഷം നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. 

ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ അടക്കം ഇതിനകം വലിയ ഹിറ്റാണ്. 

സലാറിന്‍റെ പത്ത് ദിവസ കളക്ഷന്‍ മൂന്ന് ദിവസത്തില്‍ തൂക്കി ഒരു കന്നട ചിത്രം: "കട്ടേര" സര്‍പ്രൈസ് ഹിറ്റ്

അമിതാഭ് ബച്ചന്‍റെ 'അംഗ്രി യംഗ്' കഥാപാത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്: സലാര്‍ സംവിധായകന്‍ പ്രശാന്ത് നീല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'