രഞ്ജിത്ത് സജീവിന്റെ ആക്ഷൻ വാംപയർ മൂവി 'ഹാഫ്'ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

Published : Nov 02, 2025, 01:11 PM IST
Half

Synopsis

അമലാ പോളാണ് നായികയായി എത്തുന്നത്.

രക്തക്കറയിൽ രണ്ട് കൈകൾ, ഒന്നിൽ ടൂൾസ്, മറ്റേതിൽ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്ഫോൺ. രഞ്ജിത്ത് സജീവിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഹലോവീൻ ദിവസത്തിൽ പുറത്തിറക്കി. ഒരുപാട് ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന പോസ്റ്റർ. മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ലോമോഷൻ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആക്ഷൻ പാക്കഡ്‌ സിനിമ എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

മലയാളത്തിന്റെ യുവതാരം രഞ്ജിത്ത് സജീവനൊപ്പം തെന്നിന്ത്യൻ നായിക അമല പോളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹാഫ്.വലിയ മുതൽമുടക്കിൽ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രത്തിന്റെ നൂറു ദിവസത്തോളം ചിത്രീകരണം ജയ്‌സാല്‍മീറിലാണ് നടന്നത്.ഗോളം,ഖൽബ് എന്നീ മികച്ച ചിത്രങ്ങൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസിൽ നിന്നും മറ്റൊരു ക്വാളിറ്റി ചിത്രം കൂടിയായിരിക്കും ഹാഫ്.

മികച്ച വിജയവും അഭിപ്രായവും നേടിയ 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രഞ്ജിത്ത് സജീവ്,അമല പോൾ എന്നിവരെ കൂടാതെ അബ്ബാസും ഐശ്വര്യ രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇന്തോനേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും. പ്രവീണ്‍ വിശ്വനാഥണ് ഹാഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദൻ, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി.പി. ആർ. ഓ അരുൺ പൂക്കാടൻ.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്