'സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്', കുറിപ്പുമായി രഞ്‍ജിത് ശങ്കര്‍

Web Desk   | Asianet News
Published : Oct 15, 2021, 10:06 AM IST
'സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്', കുറിപ്പുമായി രഞ്‍ജിത് ശങ്കര്‍

Synopsis

നെടുമുടി വേണുവിനെ കുറിച്ച ഓര്‍മകളില്‍ രഞ്‍ജിത് ശങ്കര്‍.

മലയാളത്തിന്റെ മഹാനടൻ യാത്രയായിരിക്കുന്നു. 11ന് ആണ് നെടുമുടി വേണു (Nedumudi Venu) അന്തരിച്ചത്.  നടൻ നെടുമുടി വേണുവിന്റെ വിയോഗം മലയാളികള്‍ക്ക് അത്രത്തോളം ഉള്‍ക്കൊള്ളാനായില്ല.  നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ (Ranjith Sankar) എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

രഞ്‍ജിത്ത് ശങ്കറിന്റെ കുറിപ്പ്

പാസഞ്ചർലെ അവസാന ഷോട്ട് എടുക്കുമ്പോൾ വേണുവേട്ടൻ പറഞ്ഞു.ഇതിൽ ഡയലോഗ് വേണ്ട,ഒരു പ്രാർത്ഥന മാത്രം മതി.അർജ്ജുനൻ സാക്ഷിയിൽ ഇതേ പോലെ ഒരു ചിരി ഉണ്ട്. സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്. ഡേറ്റ് ക്ലാഷ് ഇല്ലായിരുന്നെങ്കിൽ അതിലെ ഒരു പ്രധാന വേഷവും ചെയ്യണ്ടത് അദ്ദേഹം തന്നെ.

ആരൊക്കെ പോയാലും ഒരു കടല്‍ പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?


ഒരു സിനിമ സംവിധാനം ചെയ്യുകയും ചില ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്‍ത നെടുമുടി വേണു മൂന്ന് തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ആറ് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നെടുമുടി വേണു സ്വന്തമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍