ദീപിക പദുക്കോണിനെ ഫാഷൻ ഷോ വേദിയില്‍ ചുംബിച്ച് രണ്‍വീര്‍ സിംഗ്

Published : Jul 21, 2023, 07:09 PM IST
ദീപിക പദുക്കോണിനെ ഫാഷൻ ഷോ വേദിയില്‍ ചുംബിച്ച് രണ്‍വീര്‍ സിംഗ്

Synopsis

രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യാണ് പ്രദര്‍ശനത്തിന് എത്താനുള്ളത്.

രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' പ്രദര്‍ശനത്തിന് എത്താനിരിക്കുകയാണ്. 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' പ്രമോഷൻ തിരക്കുകളിലാണ് രണ്‍വീര്‍ സിംഗ്. രണ്‍വീര്‍ സിംഗിന്റെയും ദീപികയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദീപിക പദുക്കോണിനെ ഫാഷൻ ഷോ വേദിയില്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് ചുംബിക്കുന്നതിന്റെ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്‍വീര്‍ സിംഗ് നായകനാകുന്ന 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'.  ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വീര്‍ സിംഗ് ചിത്രത്തിനായി പ്രിതത്തിന്റ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ അരിജിത്ത് സിംഗും ശ്രേയാ ഘോഷാലും ഷദബ് ഫരിദിയും അല്‍തമഷ് ഫരിദിയും പാടിയത് അടുത്തിടെ വൻ ഹിറ്റായിരുന്നു.

വൻ പരാജയമായ 'സര്‍ക്കസി'ലാണ് രണ്‍വീര്‍ അവസാനമായി വേഷമിട്ടത്. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വിലിൻ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്‍ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്‍കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പം വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.

'സര്‍ക്കസ്' ഒരു പിരീഡ് കോമഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ മൊഹൈലായിരുന്നു പശ്ചാത്തല സംഗീതം. ജോമോൻ ടി ജോണായിരുന്നു രണ്‍വിര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദീപിക പദുക്കോണും ഒരു ഗാന രംഗത്ത് 'സര്‍ക്കസി'ല്‍ വേഷമിട്ടു.

Read More: 'ഒരു വധുവിന് രണ്ട് വരൻമാര്‍', വിവാഹ പരസ്യം ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്