
രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യില്‍ വേഷമിടുന്നത്. 'ധിന്ധോറ ബജേ റേ' യെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വിര്‍ സിംഗിന്റെ ചിത്രത്തിനായി പ്രിതത്തിന്റെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് ദര്‍ശൻ റാവലും ഭൂമി ത്രിവേദിയുമാണ്.
വൻ പരാജയമായ 'സര്‍ക്കസിലാ'ണ് രണ്‍വീര്‍ അവസാനമായി വേഷമിട്ടത്. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെര്‍ണാണ്ടതസ്, പൂജ ഹെഗ്‍ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്‍കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിട്ടു. വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചയായിരുന്നു ആലിയ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.
Read More: ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക