ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

Published : Aug 14, 2023, 12:07 PM ISTUpdated : Aug 14, 2023, 12:09 PM IST
ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

Synopsis

വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി തന്റെ പരാതിയില്‍ വ്യക്തമാക്കി.

കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍. യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. 'സ്വയം ക്രഷി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു.

കേസിനസ്‍പദമായ സംഭവം നടന്നത് 2021ലായിരുന്നു. യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സംവിധായകൻ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വീരേന്ദ്ര ബാബു പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടു. വീരേന്ദ്ര കുമാറിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതായും കേസ് നല്‍കിയ യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനും എതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

മുപ്പത്തിയാറുകാരിയായ പരാതിക്കാരിയെ വീരേന്ദ്ര ബാബു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്. വീരേന്ദ്ര ബാബു ആഭരണങ്ങള്‍ അപഹരിച്ചുവെന്ന ആരോപണവും മൊഴിയില്‍ പരാതിക്കാരി വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും കന്നഡ സിനിമാ രംഗത്തെ കേസ് ഞെട്ടിരിച്ചിരിക്കുകയാണ്.

രണ്ടായിരത്തി പതിനൊന്നില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'സ്വയം ക്രഷി'യില്‍ നായകനും വീരേന്ദ്ര ബാബുവാണ്. തിരക്കഥയും വീരേന്ദ്ര ബാബുവാണ് എഴുതിയത്. അംബരീഷ്, തമന്ന, ശോഭരാജ്, ഉമര്‍ഷി, സുമൻ, രംഗായന രഘു. ചരണ്‍രാജ് തുടങ്ങിയവരും 'സ്വയം ക്രഷി'യില്‍ വേഷമിട്ടു. 'വിജയ്' എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ വീരേന്ദ്ര ബാബു അവതരിപ്പിച്ചത്.  'സ്വയം ക്രഷി' എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മാണവും വീരേന്ദ്ര ബാബുവാണ്. എസ് ആര്‍ സുധാകറായിരുന്നു ഛായാഗ്രാഹണം. അഭിമന്യു റോയ് ആയിരുന്നു സംഗീതം.

Read More: 'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ