
നാഷണല്‍ ക്രഷായ രശ്‍മിക മന്ദാനയും തെന്നിന്ത്യൻ സൂപ്പര്‍ താരമായ വിജയ് ദേവരകൊണ്ടയും ഇന്ന് വിവാഹിതരാകുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് ദീര്‍ഘനാളായി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനോടെല്ലാം മൗനം പാലിച്ച താരങ്ങള്‍ അടുത്തിടെയാണ് വിവാഹ വാര്‍ത്ത സ്‍ഥിരീകരിച്ചത്. വിജയ് ദേവെരകൊണ്ടയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും എത്രയാണ് ആസ്‍തി എന്നതാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച.
രശ്‍മിക മന്ദാനയുടെ ആസ്‍തി
ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം രശ്‍മിക മന്ദാനയുടെ ആസ്തി 66 കോടി രൂപയാണ്. ഒരു സിനിമയ്‍ക്ക് ഏകദേശം നാല് കോടി രൂപയോളം പ്രതിഫലം വാങ്ങിക്കുന്നുണ്ട്. ഡിയര്‍ ഡയറി എന്ന പേരില്‍ ഒരു പെര്‍ഫ്യൂം ബാൻഡും രശ്‍മിക മന്ദാനയ്‍ക്കുണ്ട്. ബംഗ്ലൂരുവിലെ വീടും കൂര്‍ഗിലെ വിരാജ്‍പേട്ടിലുള്ള വില്ലയും ഏകദേശം എട്ട് കോടി രൂപ വീതം വില മതിക്കും. ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലും രശ്‍മിക മന്ദാനയ്‍ക്ക് സ്വന്തമായി വീടുകളുണ്ട്. റേഞ്ച് റോവര്‍ സ്‍പോര്‍ട്ട്, ഔഡി Q3, മെഴ്‍സിഡ് ബെൻസ് സി- ക്ലാസ് എന്നീ ആഡംബര വാഹനശേഖരവും നടിക്ക് സ്വന്തമായുണ്ട്.
വിജയ് ദേവെരകൊണ്ടയുടെ ആസ്‍തി
വിജയ് ദേവരകൊണ്ടയുടെ ആസ്‍തി 66 കോടി രൂപയ്‍ക്ക് 70 കോടി രൂപയ്‍ക്കും ഇടയിലാണ്. ഒരു സിനിമയ്‍ക്ക് 12 മുതല്‍ 15 വരെ പ്രതിഫലമായി വാങ്ങിക്കാറുണ്ട്.
റൗഡി വിയര്‍ എന്ന ഫാഷൻ ബ്രാൻഡും സ്വന്തമായുള്ള വിജയ് ദേവെരകൊണ്ട ഹൈദരാബാദ് ബ്ലാക്ക് ബോക്സ് എന്ന വോളിബോള്‍ ടീമിന്റെ ഉടമയുമാണ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 15 കോടി രൂപയുടെ ബംഗ്ലാവുമുണ്ട്. ബിഎംഡബ്യു 5 സീരീസ്, ഫോര്‍ഡ് മസ്‍താംഗ്, റേഞ്ച് റോവര്‍ എന്നിവയും വിജയ് ദേവെരകൊണ്ടയുടെ വാഹനശേഖരത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ