അമ്പോ ഇത് കലക്കും ! പ്രണയ നായിക അല്ല, ട്രാക്ക് മാറ്റി രശ്മിക മന്ദാന; പാൻ ഇന്ത്യൻ പടത്തിന്റെ ടൈറ്റിലെത്തി

Published : Jun 27, 2025, 11:04 AM ISTUpdated : Jun 27, 2025, 11:22 AM IST
Rashmika mandanna

Synopsis

ദുൽഖർ ആണ് സിനിമയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം മെനഞ്ഞെടുത്ത നടികയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മൈസ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് വിവരം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. "ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ" എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ.

അതേസമയം, കുബേര തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മണി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ധനുഷ് ആയിരുന്നു. നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ശേഖർ കമ്മുലയാണ്. ജൂൺ 20ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി ക്ലബ്ബിലും കുബേര കടന്നു കഴിഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ