കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക? മനസ് തുറന്ന് രശ്മിക, കയ്യടിച്ച് ആരാധകര്‍

Published : Nov 09, 2025, 10:09 AM IST
Rashmika Mandanna

Synopsis

നടി രശ്മിക മന്ദാന തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വെളിപ്പെടുത്തി. ആഴത്തിൽ മനസ്സിലാക്കുന്ന, വിശ്വസ്തനായ ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം പറഞ്ഞു. 

ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വെളിപ്പെടുത്തി നടി രശ്മിക മന്ദാന. ഒരു ബന്ധത്തിൽ ആഴത്തിലുള്ള ധാരണയും വിശ്വസ്തതയുമാണ് താൻ വിലമതിക്കുന്നതെന്ന് രശ്മിക പറഞ്ഞു. അടുത്തിടെ നടന്ന ഒരു ഹോണസ്റ്റ് ടൗൺഹാൾ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

പരിപാടിയിൽ രശ്മികയോട് തന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ചോദ്യം ഉയർന്നു. 'ഞാൻ വിജയ്യെ വിവാഹം കഴിക്കും' എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകരിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളിയും കയ്യടികളും ഉണ്ടായി. തുടർന്ന് നരുട്ടോ (ആനിമേഷൻ കഥാപാത്രം) യുമായി ഡേറ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.

'സത്യസന്ധമായി പറഞ്ഞാൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിവുള്ള ഒരാളാണ് മനസിലുള്ളത്. ഞാൻ പൊതുവായ അർത്ഥത്തിലല്ല സംസാരിക്കുന്നത്. സ്വന്തം വീക്ഷണകോണിൽ നിന്ന് ജീവിതത്തെ മനസ്സിലാക്കുക എന്നതാണ് അത്. ചില സാഹചര്യങ്ങളെ അവൻ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. തുറന്ന മനസ്സുള്ള ഒരാളെയാണ് എനിക്ക് വേണ്ടത്. ശരിക്കും ദയയുള്ളവനും എന്നോടോ എനിക്കോ വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളുമായിരിക്കണം. അതാണ് എന്റെ മനസിലുള്ള വ്യക്തി'. രശ്മിക പറഞ്ഞു.

നടൻ വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രശ്മികയുടെ പ്രതികരണം വീണ്ടും ശ്രദ്ധ നേടുന്നത്. ഇരുവരും അടുത്ത വർഷം വിവാഹിതരാകാൻ പദ്ധതിയിടുന്നുണ്ടെന്നും ഫെബ്രുവരിയിലെ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ നടന്നുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം', തുടർന്ന് 2019-ൽ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് രശ്മികയും വിജയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്.

ഇരുവരും ഔദ്യോഗികമായി തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ആദ്യം, രശ്മികയും വിജയും തങ്ങൾ സിം​ഗിളല്ലെന്ന സൂചന നൽകിയെങ്കിലും പരസ്പരം പേരുകൾ പറയാൻ വിസമ്മതിച്ചിരുന്നു. എന്തായാലും, താരങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അത് ട്രോള്‍ ആകുമെന്ന് കരുതിയില്ല, എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?', ശരത് ദാസ് പറയുന്നു
'എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്, നീയൊക്കെ നരകത്തിൽ പോകും'; പുതിയ വീഡിയോയുമായി നെവിൻ‌