കാട്ടുതീ പോലെ പടര്‍ന്ന് 'രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ': കത്തി രോഷം, നടപടി.!

Published : Nov 06, 2023, 03:26 PM IST
കാട്ടുതീ പോലെ പടര്‍ന്ന് 'രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ': കത്തി രോഷം, നടപടി.!

Synopsis

ഈ വീഡിയോയുടെ ഭാഗങ്ങള്‍ അടക്കം പങ്കുവച്ച് നിയമനടപടി വേണം എന്ന ആവശ്യവുമായി എക്സ് പ്ലാറ്റ് ഫോമില്‍ രംഗത്ത് വന്നിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ.  

മുംബൈ: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഒരു വൈറല്‍ വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയില്‍. രശ്മിക എന്ന പേരില്‍ ഇത് വന്‍ വൈറലായി. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ. 

ഈ വീഡിയോയുടെ ഭാഗങ്ങള്‍ അടക്കം പങ്കുവച്ച് നിയമനടപടി വേണം എന്ന ആവശ്യവുമായി എക്സ് പ്ലാറ്റ് ഫോമില്‍ രംഗത്ത് വന്നിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ.  കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാൽ രശ്മികയുടെതിന് സാമ്യമുള്ള തരത്തിൽ ഇവരുടെ മുഖം മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിട്ടുണ്ട്. 

ഇൻറർനെറ്റിലെ നിരവധിപ്പേര്‍ ഇത് പ്രത്യക്ഷത്തില്‍ തന്നെ വീഡിയോ വ്യാജമാണെന്ന് പറയുന്നു. ഫേക്കായ വിവരങ്ങൾ എങ്ങനെ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പ്രചരിക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് ഇതെന്നാണ് പലരും പറയുന്നത്. വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത അമിതാഭ്  ഇത് നിയമപരമായ ശക്തമായ നേരിടണം എന്നാണ് പറഞ്ഞത്. 

അതേ സമയം ആള്‍ട്ട് ന്യൂസ് അടക്കം ഈ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കര്‍ അഭിഷേക് കുമാര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തോളം ഫോളോവേര്‍സുള്ള സാറ പട്ടേല്‍ എന്ന യുവതിയുടെ വീഡിയോയില്‍ രശ്മികയുടെ മുഖം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. അഭിഷേകിന്‍റെ ഇത് സംബന്ധിച്ച് ട്വീറ്റില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍  എക്സിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി എടുക്കും എന്നാണ് കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റില്‍ പറയുന്നത്. 

ലിയോ എന്ന് ഒടിടിയില്‍ വരും; കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയ പടത്തിന്‍റെ റിലീസ് വിവരം.!

വിവാദങ്ങള്‍ക്ക് മുകളില്‍ പറന്നോ ഗരുഡന്‍: രണ്ടാം ദിനം ബോക്സോഫീസില്‍ നേടിയത്.!

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ