Asianet News MalayalamAsianet News Malayalam

ലിയോ എന്ന് ഒടിടിയില്‍ വരും; കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയ പടത്തിന്‍റെ റിലീസ് വിവരം.!

 ഒടിടി റൈറ്റ്‍സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്.  

Leo OTT release expeted date netflix leo vijay vvk
Author
First Published Nov 5, 2023, 1:07 PM IST

ചെന്നൈ:  ദളപതി വിജയ്‍യുടെ ലിയോയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ച് ബോക്സോഫീസില്‍ തുടരുകയാണ്. വിജയിയുടെ പടം എന്നതിന് പുറമേ സംവിധായകൻ ലോകേഷ് കനകരാജിനുള്ള സ്വീകാര്യതയും ലിയോയ്‍ക്ക്  വലിയ ഹൈപ്പ് നല്‍കിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേടിയായിരുന്നു ദളപതി വിജയ്‍യുടെ ലിയോ കേരളത്തില്‍ അടക്കം തീയറ്റര്‍ റണ്ണിന് തുടക്കമിട്ടത്. 

ചിത്രം ഇറങ്ങി പതിനേഴാം ദിനത്തില്‍ ചിത്രം 4.15 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യ ഗ്രോസ് 381 കോടിയായി. ചിത്രം 600 കോടിയിലേക്ക് ആഗോള ഗ്രോസില്‍ കുതിക്കുന്നു എന്നാണ് വിവരം. അതേ സമയം ലിയോ ഒടിടി റിലീസ് സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. ലിയോ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. 

 ഒടിടി റൈറ്റ്‍സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്.  ഒടിടി റൈറ്റ്‍സില്‍ ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്‍ക്ക് നെറ്റ്‍ഫ്ലിക്സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു.  ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനെത്തുക എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ലിയോയുടെ ഏറ്റവും വലിയ വിപണിയായ തമിഴ്നാട്ടില്‍ 700 സ്ക്രീന് അടുത്ത് ഇപ്പോഴും കളിക്കുന്നത് ലിയോയാണ്. ദീപാവലി വരെ ഒരു പടവും എതിരായി എത്തുന്നുമില്ല. അതിനാല്‍ ദീപാവലിവരെ ചിത്രം തീയറ്റര്‍ വിടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം മാത്രം ഒടിടി റിലീസ് എന്നതാണ് നിബന്ധന. 

അതിനാല്‍ നവംബര്‍ 16ന് അല്ലെങ്കില്‍ നവംബര്‍ 16ന് ശേഷം നെറ്റ്ഫ്ലിക്സില്‍ ലിയോ എത്താം. അതേ സമയം എക്സറ്റന്‍റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൌതുകവും ബാക്കി നില്‍ക്കുന്നുണ്ട്. വന്‍ ഹൈപ്പോടെ എത്തിയ ജവാന്‍ എക്സ്റ്റന്‍റഡ് പതിപ്പാണ് നെറ്റ്ഫ്ലിക്സ് ഇറക്കിയത്. 

വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

ത്രില്ലിംഗ് അനുഭവം നല്‍കാന്‍ 'എ രഞ്ജിത്ത് സിനിമ; ട്രെയിലർ ഇറങ്ങി

വിവാദങ്ങള്‍ക്ക് മുകളില്‍ പറന്നോ ഗരുഡന്‍: രണ്ടാം ദിനം ബോക്സോഫീസില്‍ നേടിയത്.!

Follow Us:
Download App:
  • android
  • ios